കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ മാഫിയകള്‍ക്കു മുന്നില്‍ പിണറായി അരച്ചങ്കനായി- വെല്‍ഫെയര്‍ പാര്‍ട്ടി

  • By Sreejith Kk
Google Oneindia Malayalam News

മുക്കം: മദ്യമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന പിണറായി വിജയന്‍ തനിക്ക് അരച്ചങ്കുപോലുമില്ലെന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി. മദ്യ മുതലാളിമാരുടെ പണം വാങ്ങി കേരളത്തില്‍ മദ്യമൊഴുക്കുന്ന ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 welfareparty

എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു

മദ്യ മുതലാളിമാരുടെ പണം വാങ്ങുന്ന പാര്‍ട്ടികളില്‍നിന്നും കേരളത്തെ രക്ഷിക്കാന്‍ പൊതു സമൂഹം ശക്തമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുക്കം നഗരസഭാ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തില്‍ സെക്രട്ടറി ലിയാഖത്തലി സ്വാഗതവും മുക്കം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ഇ.കെ.കെ ബാവ നന്ദിയും പറഞ്ഞു. മുക്കം അങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശംസുദ്ദീന്‍ ആനയാംകുന്ന്, ശേഖരന്‍ മുക്കം, സഫിയ ടീച്ചര്‍, ഒ.അസീസ്, സാലിം ജീറോഡ്, അബ്ദുമാസ്റ്റര്‍ ചാലില്‍ നേതൃത്വം നല്‍കി.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!

സീറോ വേസ്റ്റ് വടകര; കലക്ടറുടെ തീരുമാനം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് നഗരസഭ ചെയര്‍മാൻസീറോ വേസ്റ്റ് വടകര; കലക്ടറുടെ തീരുമാനം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് നഗരസഭ ചെയര്‍മാൻ

English summary
pinarayi vijayan stand with liquor mafia says welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X