Get Updates
Get notified of breaking news, exclusive insights, and must-see stories!

'എടോ...' അത്ര മോശം വാക്കാണോ? എടോ... എന്ന് വിളിക്കേണ്ടവരെ പിണറായി അങ്ങിനെ തന്നെ വിളിക്കുമെന്ന്

നിയമസഭ സമ്മേളനത്തിനിടെ വിടി ബല്‍റാമിനെ എടോ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: 'എടോ' എന്നത് അത്ര മോശം വാക്കാണെന്ന് തോനുന്നില്ല. എടോ എന്ന് വിളിക്കേണ്ടവരെ അങ്ങിനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല ഞാന്‍. നിയമസഭയില്‍ ഇത്രയധികം ഇകഴ്ത്തല്‍ കേട്ട ആള്‍ വേറെയുണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

നിയമസഭ സമ്മേളനത്തിനിടെ വിടി ബല്‍റാമിനെ എടോ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എടോ എന്നത് അക്ര മോശം വാക്കല്ലെന്ന കാര്യത്തില്‍ സംശയമില്ല, എന്നാല്‍ വിടി ബല്‍റാമിനെ അങ്ങിനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 വാക്ക് തര്‍ക്കം

വാക്ക് തര്‍ക്കം

നിയമസഭയില്‍ ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ ഭരണപക്ഷ, പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയ്യാങ്കളിയും വരെ എത്തുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

നിയമസഭയിലെ വാക് തര്‍ക്കത്തിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി വിടി ബല്‍റാം എംഎല്‍എയെ 'എടോ ബലരാമ' എന്ന് വിളിച്ചുവെന്നാണ് ആരോപണം.

 പിണറായി വിജയന്‍

പിണറായി വിജയന്‍

ഇതിനുള്ള മറുപടിയിലാണ് ബല്‍റാമിനെ താന്‍ അങ്ങിനെ എടോ എന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

 ഇകഴ്ത്തല്‍ കേട്ടാല്‍ താഴുകയുമില്ല

ഇകഴ്ത്തല്‍ കേട്ടാല്‍ താഴുകയുമില്ല

പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല താനെന്നും പിണറായി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

 വിടി ബല്‍റാമിനെതിരെ സൈബര്‍ സഖാക്കള്‍

വിടി ബല്‍റാമിനെതിരെ സൈബര്‍ സഖാക്കള്‍

സഭാനടപടികള്‍ക്കിടെ പ്രതിപക്ഷ എം എല്‍ എമാര്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്ന് പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് ചൂണ്ടുകയും എടാ എന്ന് വിളിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് സിപിഎം സൈബര്‍ വിങ് അഴിച്ചുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+