കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പുറത്താക്കി. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കി ഉത്തരവില്‍ ഒപ്പുവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിക്കുകയായിരുന്നു. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് പോരാ... പിണറായി സർക്കാർ കൂടുതൽ ജനപ്രിയമാകണം, യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആശയം തേടുന്നു!ഇത് പോരാ... പിണറായി സർക്കാർ കൂടുതൽ ജനപ്രിയമാകണം, യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആശയം തേടുന്നു!

മരിച്ച പെണ്‍കുട്ടികളെ കുടുംബം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ പരിഗണനയിലായതിനാലാണ് അന്വേഷണം നിലവില്‍ സിബിഐക്ക് വിടാന്‍ കഴിയാത്തത്. കേസ് അന്വേഷണത്തിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച പ്രത്യേകം പരിശോധിക്കും.

pinarayi

Recommended Video

cmsvideo
Walayar case: No faith in appeal by police, says mother of victims | Oneindia Malayalam

അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കും. പാര്‍ട്ടി എന്ന നിലയില്‍ കേസിന്‍റെ ഒരു ഘട്ടത്തിലും സിപിഎം ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വീശദീകരിച്ചു.

വെട്ടിനിരത്തൽ വാർത്ത: മനോരമയേയും ഏഷ്യാനെറ്റ് ന്യൂസിനേയും കുടഞ്ഞ് വികെ പ്രശാന്ത് എംഎൽഎവെട്ടിനിരത്തൽ വാർത്ത: മനോരമയേയും ഏഷ്യാനെറ്റ് ന്യൂസിനേയും കുടഞ്ഞ് വികെ പ്രശാന്ത് എംഎൽഎ

 പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം: ഫാത്തിമയുടെ മരണത്തില്‍ പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കി പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം: ഫാത്തിമയുടെ മരണത്തില്‍ പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കി

English summary
pinarayi vijayan statement in niyamasabha on walayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X