കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണഗുരുവിനെ വില കുറച്ചു കാണുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്ന് പിണറായി വിജയന്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: ഞങ്ങളൊന്നും ചെയ്തിട്ടില്ലേ...രാമനാരായണാ എന്നും പറഞ്ഞ് പിണറായി വിജയനും എത്തി. എസ്എന്‍ഡിപിയുടെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്ന ന്യായങ്ങളുമായാണ് സിപിഎം നേതാക്കള്‍ രംഗത്തെത്തുന്നത്. സംഭവം തെറ്റായി പോയി എന്നു പറഞ്ഞ് വിവാദം ഒതുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചപ്പോള്‍ പിണറായി ചെയ്തതിങ്ങനെ.

എസ്എന്‍ഡിപിക്കാരാണ് ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്നതെന്നാണ് പിണറായി പറയുന്നത്. എസ്എന്‍ഡിപി നേതാക്കാള്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി ശ്രീനാരായണ ധര്‍മത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതു അനുവദിക്കില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്.

pinarayi-vijayan

ഞങ്ങള്‍ ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചിട്ടില്ല. വാക്കിലോ നോക്കിലോ ശ്രീനാരായണ ഗുരുവിനെ ചെറുതായി കാണുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും പിണറായി കോട്ടയത്ത് പറഞ്ഞു. പിണറായിയുടെ പ്രസംഗം മുഴുമിപ്പിക്കാന്‍ എസ്എന്‍ഡിപി സമ്മതിച്ചില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീട് സിപിഎമ്മിന്റെ സെമിനാര്‍ വേദി പ്രതിഷേധക്കാരുടെ വേദിയായി മാറി.

പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ടി കെ രാമകൃഷ്ണന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ വേദിയിലേക്കാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാരെത്തിയത്. സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്.

English summary
CPM leader Pinarayi vijayan statement for Sreenarayana guru issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X