പരനാറിയില്‍ മാറ്റമില്ല, പരമയോഗ്യനാവില്ല- പിണറായി
ദില്ലി: തോറ്റാലും, തോറ്റ് തൊപ്പിയിട്ടാലും പിണാറി വിജയന് ഒരു കുലക്കവും ഇല്ല പറഞ്ഞ കാര്യം മാറ്റി പറയില്ല. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതില്‍ പിണറായിക്ക് ഒരു വിഷമവുമില്ല. അത് തിരുത്താനും തയ്യാറല്ല.
തിരഞ്ഞെടുപ്പില്‍ ജയിച്ചവരെല്ലാം പരമ യോഗ്യന്‍മാരല്ലെന്നാണ് പിണറായി പറഞ്ഞത്. പരനാറി പ്രയോഗം കൊല്ലത്ത് ദോഷം ചെയ്‌തോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.

പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെ
'രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റ എന്നാണ് നിളിക്കാറുള്ളത്. അത്തരക്കാര്‍ ജയിച്ചതുകൊണ്ട് അവര്‍ പരമയോഗ്യന്‍മാരാണെന്ന് പറയാനാവില്ല'
ക്രിമിനലുകളും ചിലപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാറുണ്ട്. അതുകൊണ്ട് അവര്‍ യോഗ്യരായി എന്ന് അര്‍ത്ഥമില്ല. സമൂഹത്തിന് അംഗീകരിക്കാനാകാത്ത നാറിയ നിലപാട് സ്വീകരിച്ചവര്‍ ചിലപ്പോള്‍ രക്ഷപ്പെട്ടെന്ന് വരാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി പറഞ്ഞ വാക്കില്‍ നിന്ന് മാറില്ലെന്ന് നേരത്തെ തന്നെ ചില സംഭവങ്ങളില്‍ നിന്ന് വ്യക്തമായിട്ടുള്ളതാണ്. ടിപി ചന്ദ്രശേഖരനെയേും കൂട്ടരേയും കുലംകുത്തികള്‍ എന്ന് വിളിച്ച പിണറായി വിജയന്‍, ടിപി കൊല്ലപ്പെട്ടപ്പോഴും കുലംകുത്തി പ്രയോഗത്തില്‍ ഉറച്ച് നിന്നു.












Click it and Unblock the Notifications