സംസ്ഥാന പോലീസിനെ 'ശരിയാക്കിയിട്ട് പോരേ'?സ്റ്റുഡന്റ് പോലീസ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക്;പിണറായി
നിലവില്‍ 574 സ്‌കൂളുകളിലായി അരലക്ഷത്തോളം കേഡറ്റുകളാണ് പരീശീലനം നടത്തുന്നത്.
തിരുവനന്തപുരം: അടുത്ത വര്‍ഷത്തോടെ സ്റ്റുഡന്റ് പോലീസ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്റ് പോലീസ് സംസ്ഥാന സമ്മര്‍ക്യാമ്പ് സമാപനത്തോട് അനുബന്ധിച്ച് നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ പരമാവധി വിദ്യാര്‍ത്ഥികളില്‍ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ നേടിയ അറിവുകള്‍ സമൂഹത്തിനായും ഉപയോഗിക്കണമെന്നും, സര്‍ക്കാരും സമൂഹവും വളരെ പ്രധാന്യത്തോടെയാണ് സ്റ്റുഡന്റ് പോലീസ് പദ്ധതിയെ നോക്കിക്കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പിലൂടെ നേടിയ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് പദ്ധതി പൂര്‍ണ്ണമായും അര്‍ഥപൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. നിലവില്‍ 574 സ്‌കൂളുകളിലായി അരലക്ഷത്തോളം കേഡറ്റുകളാണ് പരീശീലനം നടത്തുന്നത്.പരേഡില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച മുഖ്യമന്ത്രി മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും വിതരണം ചെയ്തു. ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, എസ്.എ.പി കമാന്റന്റ് പി. പ്രകാശ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications