Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലം സാക്ഷി, ചരിത്രം സാക്ഷി: പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: കാലം സാക്ഷി, ചരിത്രം സാക്ഷി. പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആദ്യം ഘടകക്ഷി നേതാക്കള്‍ പിന്നാലെ അക്ഷരമാല ക്രമത്തിലാവും മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക് മുമ്പില്‍ പ്രൗഡഗംഭീരമായ ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി 'നവകേരള ഗീതാഞ്ജലി'ക്ക് ശേഷമാണ് സത്യപ്രതിജ്ഞയുടെ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചത്. 52 ഗായകരും നിരവധി സംഗീതജ്ഞരും അണിചേര്‍ന്ന സംഗീതാവിഷ്കാരം അണിയിച്ചൊരിക്കിയത് ടികെ രാജീവ്കുമാറാണ്. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. ആർഎസ് ബാബു ആണ് പ്രോജക്ട് കോർഡിനേറ്റർ.

kk

Recommended Video

cmsvideo
    Breaking; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പിണറായി വിജയന്‍

    മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള സിപിഎം, സിപിഐ നിയുക്ത മന്ത്രിമാര്‍ രാവിലെ ആലപ്പുഴ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 250 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

    അഞ്ഞൂറ് പേര്‍ക്കുള്ള വേദിയായിരുന്നു അണിയിച്ചൊരുക്കിയതെങ്കിലും പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിനാല്‍ ആളുകളുടെ എണ്ണം പകുതിയിലേക്ക് കുറയുകയായിരുന്നു. കൃത്യമായ അകലം പാലിച്ചാണ് ഇരിപ്പിടങ്ങളെല്ലാം ഒരുക്കിയത്. നിയുക്ത മന്ത്രിമാരുടെ അഞ്ച് കുടുംബാംഗങ്ങള്‍ക്കും വേദിയിയില്‍ ഇരിപ്പിടം തയ്യാറാക്കിയിരുന്നു.

    മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

    സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മത-മേലധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗവും ഇന്ന് ചേരും. നിര്‍ണ്ണായക തീരുമാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+