കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ ബുധനാഴ്ച; സിപിഎമ്മിന് 13ഉം സിപിഐക്ക് 4 മന്ത്രിമാര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനമായി. എല്‍ഡിഎഫില്‍ അംഗമായ കക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാനും ഏകദേശ ധാരണയായതാണ് വിവരം. മുഖ്യമന്ത്രി സ്ഥാനമടക്കം സിപിഎമ്മിന് 13ഉം സിപിഐക്ക് 4ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും.

പിണറായി വിജയന്‍, ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ടി.പി. രാമകൃഷ്ണന്‍, വി.കെ.സി. മമ്മദ്‌കോയ, കെ.ടി.ജലീല്‍, എ.കെ ബാലന്‍, എസ്.ശര്‍മ്മ, സുരേഷ് കുറുപ്പ്, തോമസ് ഐസക്, ജി.സുധാകരന്‍, മേഴ്‌സികുട്ടിയമ്മ/ഐഷാപോറ്റി, കടകംപള്ളി സുരേന്ദ്രന്‍, സി.കെ ശശീന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍, എം.സ്വരാജ്, എ.സി.മൊയ്തീന്‍ തുടങ്ങിയവരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

pinarayivijayan-29

സിപിഐയില്‍ മുല്ലക്കര രത്‌നാകരന്‍, വി.എസ്.സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍, സി.ദിവാകരന്‍, ഇ.എസ്.ബിജിമോള്‍ എന്നിവരില്‍ നിന്നായിരിക്കും തെരഞ്ഞെടുക്കുക. കോണ്‍ഗ്രസ് എസ്സിന് ഒരംഗമാണെങ്കിലും മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനം. ജനതാദള്‍ എസില്‍ മാത്യു.ടി.തോമസ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിയാകാം. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാന പ്രതീക്ഷയുമായി സജീവമാണ്.

മുഖ്യമന്ത്രി അടക്കം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊപ്പം യുവ നേതാക്കളെയും പരിഗണിക്കണമെന്നാണ് സജീവമായ ആവശ്യം. അങ്ങിനെയെങ്കില്‍ കെ ടി ജലീല്‍, ശ്രീരാമകൃഷ്ണന്‍ ഇവരില്‍ ആരെങ്കിലും മന്ത്രിയായേക്കും.

English summary
Pinarayi Vijayan To Take Oath As Kerala CM On May 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X