നാല് രൂപയ്ക്ക് കിട്ടേണ്ട വൈദ്യുതി 11 രൂപയ്ക്ക്; വിഇഎച്ചുമായുള്ള കരാര്‍ പകല്‍കൊള്ള എന്ന് പിണറായി

വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായും ഹിമാചല്‍ പവര്‍ കോര്‍പറേഷനുമായുമുള്ള വൈദ്യുതി ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നാല് രൂപയ്ക്ക് ലഭിക്കേണ്ട കാറ്റാടി വൈദ്യുതി 11 രൂപയ്ക്ക് വാങ്ങിയ വിഇഎച്ചുമായുള്ള കരാര്‍ പകല്‍ കൊള്ളയാണ് എന്ന് അദ്ദേഹം പറയുന്നു. ഫയലിന്മേല്‍ ശരവേഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കിയ രണ്ടു ഇടപാടുകളും ദുരൂഹമാണ് എന്ന് പിണറായി ആരോപിച്ചു.

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലടിച്ചു; ആനക്കര പഞ്ചായത്ത് ഭരണം സിപിഎം കൊണ്ടുപോയി
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലടിച്ചു; ആനക്കര പഞ്ചായത്ത് ഭരണം സിപിഎം കൊണ്ടുപോയി

മുഖ്യമന്ത്രി കാണുകയും അംഗീകരിക്കുകയും ചെയ്ത ശേഷമാണ് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് എന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരം കരാറില്‍ ഏര്‍പ്പെടാന്‍ അടിയന്തര സാഹചര്യം സംസ്ഥാനത്ത് ഇല്ലായിരുന്നു. 17 ദിവസം മാത്രമേ കരാര്‍ പ്രകാരം വൈദ്യുതി ലഭിച്ചിട്ടുള്ളൂ എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

pinarayi vijayan vd satheesan

വൈദ്യുതി കരാറിലെ പാളിച്ചകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിച്ചു എന്നും പിറണായി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍- ''4 രൂപയില്‍ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്‍ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങാന്‍ വി.ഇ.എച്ച് ഗ്ലോബല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പകല്‍ക്കൊള്ളയാണ്. 496 കോടി രൂപയുടെ ഈ ഇടപാടില്‍ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം പെരുപ്പിച്ചു കാണിച്ച വിലയില്‍ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുകയാണ്.

'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ
'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ

ഹിമാചല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വൈദ്യുതി എനര്‍ജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കില്‍ യൂണിറ്റിന് 14.5 രൂപയ്ക്കാണ് കെ.എസ്.ഇ.ബി വാങ്ങിയത്. ഒക്ടോബറില്‍ 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഹിമാചലില്‍ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ഇല്ലാതെ ഫയലിന്മേല്‍ ശരവേഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കിയ ഈ രണ്ട് ഇടപാടുകളും ദുരൂഹമാണ്.

കെ.എസ്.ഇ.ബി ചെയര്‍മാനും പവര്‍ സെക്രട്ടറിയും ഒരാള്‍ തന്നെ ആയിരുന്നത് ചൂണ്ടിക്കാട്ടി വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐ.എ.എസ് തലത്തില്‍ നടന്നതുമാത്രമാണെന്ന വിധത്തില്‍ ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങള്‍ ഇതിനകം പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നതാണ് പുറത്തു വന്ന രേഖകള്‍.

അത്തരം ഒരു കരാറിലേര്‍പ്പെടാന്‍ യാതൊരു അടിയന്തിര സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത്തരം അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ വൈദ്യുതി ഉറപ്പുള്ള കരാറിലാണല്ലോ ഏര്‍പ്പെടേണ്ടിയിരുന്നത്. ഈ കരാറില്‍ നിന്നും 17 ദിവസം മാത്രമേ വൈദ്യുതി കിട്ടിയുള്ളൂ എന്നതും വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പത്തു ശതമാനം വൈദ്യുതി പോലും ആകെ കിട്ടിയിട്ടില്ല എന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. അപ്പോള്‍ ഇത്തരത്തില്‍ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കരാറില്‍ അതും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നുപോലും ഏര്‍പ്പെടാന്‍ എന്താണ് കാരണം?

സ്വര്‍ണവില കുറഞ്ഞത് 7320 രൂപ; ജ്വല്ലറികളില്‍ വന്‍ തിരക്ക്, സങ്കടത്തോടെ വ്യാപാരികള്‍, സ്വര്‍ണം ഇനിയും വീഴുമോ
സ്വര്‍ണവില കുറഞ്ഞത് 7320 രൂപ; ജ്വല്ലറികളില്‍ വന്‍ തിരക്ക്, സങ്കടത്തോടെ വ്യാപാരികള്‍, സ്വര്‍ണം ഇനിയും വീഴുമോ

നവംബര്‍ പത്താം തിയ്യതി നല്‍കിയ പത്രകുറിപ്പില്‍ ജി.എന്‍.എ കരാര്‍ റദ്ദാക്കിയതു കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല എന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം യൂണിറ്റിന് 11 രൂപ നിരക്കില്‍ കരാര്‍ വെച്ചു വൈദ്യുതി വാങ്ങിക്കഴിഞ്ഞ വി.ഇ.എച്ച് ഗ്ലോബല്‍ കമ്പനിയുമായുണ്ടാക്കിയ ഇടപാടിലെ ദുരൂഹതയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിക്കുക പോലും ചെയ്തില്ല.

ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. അപ്രധാന വിഷയങ്ങളില്‍ തൂങ്ങി പ്രധാനവിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന അദ്ദേഹത്തിന്റെ സ്ഥിരംശൈലി അംഗീകരിക്കാന്‍ കഴിയില്ല. വി.ഇ.എച്ച് ഗ്ലോബലുമായുള്ള കരാറിനെ സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉന്നയിച്ച 15 ചോദ്യങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളെയാണ് വെളിവാക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ സംശയം സൃഷ്ടിക്കുന്നതും ജനങ്ങള്‍ക്ക് അമിതഭാരവും ദുരിതവും സമ്മാനിക്കുന്നതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടാനും നേരത്തെ ആവശ്യപ്പെട്ട നിലയില്‍ സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറായേ പറ്റൂ.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma