കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, തുറന്നടിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അഴിമതിക്കാരനായ മുഖ്യമന്ത്രി

അഴിമതിക്കാരനായ മുഖ്യമന്ത്രി

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണ്. വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണ്.

പരിഹാസ്യമാണ്

പരിഹാസ്യമാണ്

ഇതുവരെ ഒരു പ്രതിപക്ഷവും ഉന്നയിക്കാത്ത കാര്യങ്ങള്‍ പിണറായി വിജയന്‍ പറയുന്നത് പരിഹാസ്യമാണ്. കരടിലില്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയില്‍ വെക്കേണ്ട സി.എ.ജി റിപ്പോര്‍ട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കില്‍ അത് സത്യപ്രതിജ്ഞാലംഘനമാണ്.

എന്തിനാണ് ഉറഞ്ഞു തുള്ളുന്നത്

എന്തിനാണ് ഉറഞ്ഞു തുള്ളുന്നത്

കിഫ്ബി ഓഡിറ്റിംഗില്‍ പ്രശ്‌നമില്ലെങ്കില്‍ ഇപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്. മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ്. സി.എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും.

 വലിയ അഴിമതികള്‍

വലിയ അഴിമതികള്‍

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് ഭരണഘടനാപരമായി മറുപടി നല്‍കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അമിതപ്രാധാന്യം

അമിതപ്രാധാന്യം

കിഫ്ബിയെ അല്ല ബി.ജെ.പി എതിര്‍ക്കുന്നത്. കിഫ്ബിയില്‍ ഐസക്ക് അഴിമതി നടത്തിയെന്നും മസാല ബോണ്ടില്‍ ക്രമക്കേട് നടന്നുവെന്നുമാണ് ബിജെപി ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മാദ്ധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയമാണ് പറയുന്നത്

രാഷ്ട്രീയമാണ് പറയുന്നത്

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിന്‍ ഗഡ്ക്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോള്‍ മാറ്റി പറയുന്നുത് വെറും രാഷ്ട്രീയമാണ്.

പിണറായി വിജയന്‍ വ്യക്തമാക്കണം

പിണറായി വിജയന്‍ വ്യക്തമാക്കണം

ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. 8 മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന യു.പി.എ സര്‍ക്കാരിനേക്കാള്‍ കേരളത്തെ സഹായിക്കുന്നത് മോദി സര്‍ക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണം?

ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ

വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരംവളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍

English summary
Pinarayi Vijayan The most corrupt Chief Minister India has ever seen Says, K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X