Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി; 'ഭരണത്തുടര്‍ച്ചയുണ്ടാകും, കേന്ദ്രം പണം തരും'

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹമന്ത്രി രാം ദാസ് അത്താവലെ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിയും എല്‍ ഡി എഫും എന്‍ ഡി എയ്‌ക്കൊപ്പം നില്‍ക്കണം എന്നും അങ്ങനെ വന്നാല്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'കൂടുതല്‍ നേതാക്കള്‍ എന്‍ ഡി എയില്‍ ചേരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ റിപ്പബ്ലിക് പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയന്‍ എന്‍ ഡി എയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും,' അദ്ദേഹം പറഞ്ഞു. സി പി എമ്മും സി പി ഐയും എന്‍ ഡി എയില്‍ ചേരണം എന്നാണ് അത്താവലെ പറയുന്നത്.

Pinarayi Vijayan

കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബി ജെ പിയെ എതിര്‍ക്കാം എന്നും പക്ഷേ വികസനത്തെ എതിര്‍ക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാന്‍ പോവുകയാണെന്ന് അത്താവലെ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വികസനത്തിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ബി ജെ പി സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെക്കാണ് ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കാണ് സഹചുമതല. ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റിരുന്നു.

ഇതിന് പിന്നാലെയാണ് കേരളത്തിന്റെ ചുമതലക്കാരെ പ്രഖ്യാപിച്ചത്. നിതിന്‍ നബിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ അധികരിച്ചായിരുന്നു ചര്‍ച്ച എന്നാണ് വിവരം. വെള്ളിയാഴ്ച്ച നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കാനിരിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം ആഘോഷിക്കാനാണ് മോദി എത്തുന്നത്.

ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്റ ബ്ലൂ പ്രിന്റ് വഴി മിഷന്‍ കേരളമാണ് ലക്ഷ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക് പാലിച്ച് എത്തുന്ന മോദി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത.

കേരളത്തില്‍ നിന്നുള്ള അമൃത് ഭാരത് റെയില്‍ സര്‍വീസ് വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്‌ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോര്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+