കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുഷ്പേര് എങ്ങനെ ഉണ്ടാകുന്നുവെന്ന് ആലോചിക്കണം.... പോലീസിനോട് പിണറായി വിജയൻ, സേനയ്ക്ക് അഭിനന്ദനം

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ ഇടപെടലിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കോമരങ്ങൾ ശബരിമലയിൽ പോലീസിനെ വേട്ടയാടിയെന്നും എന്നാൽ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പോലീസ് ചെറുത്ത് തോൽപ്പിച്ചെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ ചിലപ്പോൾ പോലീസ് ദുഷ്പ്പേരുണ്ടാക്കുന്നുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യപാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യ

കസ്റ്റഡി മരണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് പോലീസിന് ദുഷ്പേരുണ്ടാക്കുന്നു. പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പോലീസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

main

ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പോലീസിൽ നിലവിലില്ല, എന്നാൽ ചട്ട വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. ശബരിമലയിൽ ചിലർ മനപ്പൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, ചിലർ പോലീസിനെ കൈവച്ചു. എന്നാൽ കലാപത്തിനൊരുങ്ങി വന്നവരെ പോലീസ് ഫലപ്രദമായി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണവും, പോലീസുകാരന്റെ ആത്മഹത്യയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളാ പോലീസിന് നേരെ വിമർശനം ഉയർന്നിരുന്നു. പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്നതെന്നും ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

English summary
Pinarayi Vijayan to Kerala polce on police association meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X