Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ നാളെ ദില്ലിക്ക്; പ്രധാനമന്ത്രിയുള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. കെ റെയില്‍ പോലുള്ള സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി മുന്നില്‍ വ്യക്തമാക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടുകയും ചെയ്യും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം, പ്രതിരോധം എന്നതിനൊപ്പം കോവിഡ് തീര്‍ത്ത പ്രതസിന്ധികളും പിണറായി മോദിയെ അറിയിക്കും.

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഏറ്റവും പ്രധാനമായി മുന്നോട്ട് വെക്കുന്ന വികസന പദ്ധതിയാണ് കെ റെയില്‍ പദ്ധതി. പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര പിന്തുണ അത്യാവശ്യമാണ്. റെയില്‍പാതാ വികസനത്തിനാവശ്യമായ റെയില്‍വേ ബോര്‍ഡിന്റെ അനുമതികളടക്കം ഇനിയും ലഭിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന.

 pinaryid

Recommended Video

cmsvideo
    Kerala CM pinarayi vijayan shares his happiness in Argentina's victory

    ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക

    മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റെയില്‍വേ മന്ത്രി ഉള്‍പ്പടേയുള്ള ചില കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും പിണറായി വിജയന്‍ നടത്തിയേക്കും. രണ്ടാമത് അധികാരത്തിലേറിയ ശേഷമുള്ള കേരള മുഖ്യമന്ത്രിയുടെ ആദ്യ ദില്ലി സന്ദര്‍ശനം കൂടിയാണ് ഇത്. എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+