കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പോരാ... പിണറായി സർക്കാർ കൂടുതൽ ജനപ്രിയമാകണം, യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആശയം തേടുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സർക്കാരിനെ കൂടുതൽ ജനകീയമാക്കാൻ ഒരുങ്ങുന്നു. ഇതിനായി പുത്തൻ ആശയങ്ങൾ തേടുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചൊവ്വാഴ്ച നടക്കും. 2009ന് ശേഷം സംസ്ഥാനത്ത് ജോലി തുടങ്ങിയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിനെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. യോഗത്തിന് മുമ്പ് നിർ‌ദേശങ്ങൾ ഇ-മെയിൽ വഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ചൊവ്വാഴ്ച നടക്കുന്ന മീറ്റിങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ചീഫ് സെക്രട്ടറിമാരെയും മുൻ ഡിജിപിമാരെയും കാണും. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനുള്ള വഴി തേടുകയാണ്.

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തുന്നില്ല

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തുന്നില്ല

സംഘടനാ സംവിധാനവും ഭരണ സംവിധാനവും സമാന്തരമായി ഉപയോഗിച്ചുള്ള ജനകീയ പ്രചാരണമാണ് പാർട്ടിയുടെ സർക്കാരിന്റെയും ലക്ഷ്യം എന്നാണ് റിപ്പോർട്ട്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും സർക്കാർ പദ്ധതികൾ അതിന്റെ മർമ്മമറിഞ്ഞ് നടപ്പാക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർ ജനകീയ പദ്ധതികൾ സാധാരണക്കാരിലെത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ സന്ദേശം.

ഗൃഹ സന്ദർശന പരിപാടി

ഗൃഹ സന്ദർശന പരിപാടി


ഇത് മാറ്റാനുള്ള നിർദേശങ്ങളാണ് യുവ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ നൽകേണ്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഗൃഹ സന്ദർശന പരിപാടിക്ക് പിന്നാലെ സർക്കാരിന്റെ പദ്ധതി പ്രചാരണം സിപിഎം സംഘടനകൾ ഏറ്റെടുക്കണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് സൂചനകൾ. സർക്കാർ പദ്ധതികൾ ജനങ്ങൾ അറിയുന്നില്ലെന്ന പൊതുവികാരം ഉണ്ടെന്നാണ് ഗൃഹസന്ദർശന വേളയിൽ‌ പാർട്ടിക്ക് അറിയാൻ സാധിച്ചത്.

സംഘടനാ സംവിധാനവും ഭരണ സംവിധാനവും

സംഘടനാ സംവിധാനവും ഭരണ സംവിധാനവും


ഗൃഹസന്ദർശന വേളയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബ്രാഞ്ചു തലത്തിൽ വരെ നടപ്പിലാക്കേണ്ട കർമ്മ പരിപാടികൾ സിപിഎം തയ്യാറാക്കിയിരുന്നു. പാർട്ടി തലത്തിലുള്ള പ്രചാരണത്തിനൊപ്പം, വർഗ ബഹുജന സംഘടനകളുടെ സ്വാധീനവും ഇതിനുപയോഗിക്കണമെന്ന് പിന്നീട് പാർട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു. സംഘടനാ സംവിധാനവും ഭരണ സംവിധാനവും ഉപയോഗിച്ചുള്ള പ്രചാരണമാണ് പാർട്ടിയുടെയും സർക്കാരിന്റെയും ലക്ഷ്യം.

ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കണം

ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കണം

ഇതിന്റെ ഭാഗാമായാണ് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ യോഗം പിണറായി വിജയൻ വളിച്ച് ചേർത്തിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് അവരുടെ ഭരണ പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദേശമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനല്ല. ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് മന്ത്രിമാർ ഇനി ശ്രദ്ധിക്കേണ്ടതെന്നാണ് സിപിഎം നൽകിയ നിർദേശമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സർക്കാർ പദ്ധതികൾ

സർക്കാർ പദ്ധതികൾ

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായിട്ടുള്ള ദീര്‍ഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള സത്വര ക്ഷേമനടപടികളും ഉള്‍ച്ചേരുന്ന ദ്വിമുഖ നയപരിപാടിയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ആവിഷ്കരിച്ച് നടപ്പാക്കി പോകുന്നത്. ദേശിയപാത വികസനം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ, ഗെയിൽ പദ്ധതി, വിഴിഞ്ഞം, പൊന്നാനി തുറമുഖം, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കൂടം കുളം പവർ ഹൈവെ, തീരദേശ പാത വികസനം, കേരള ബാങ്ക് തുടങ്ങി നിരവധി പദ്ധതികളാണ് പിണറായി സർ‌ക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

English summary
Pinarayi Vijayan to make LDF government more popular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X