മണ്ഡലകാലത്തിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്
Recommended Video

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ ശക്തമായ സുരക്ഷാ വിന്യാസങ്ങളാണ് പോലീസ് ഒരുക്കുന്നത്. നേരത്തെ രണ്ട് തവണ നട തുറന്നപ്പോഴും പോലീസ് ശക്തമായ സുരക്ഷയൊരുക്കിയിട്ട് പോലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനോ യുവതികളെ പ്രവേശിപ്പിക്കാനോ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ പിഴവ് ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസിന്റെ ശ്രദ്ധ. മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് ശബരിമല സന്ദര്‍ശിച്ചേക്കും.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ പിണറായി വിജയന്‍ ശബരിമലയില്‍ എത്തിയേക്കും. മണ്ഡലകാലത്തേക്കുളള ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ വൈകുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഒരുക്കം വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ ഉച്ചയ്ക്ക് ശേഷം അവലോകന യോഗം വിളിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അധികൃതരും വിവിധ വകുപ്പ് മേധാവികളും ശബരിമല സുരക്ഷാ ചുമതലയുളള പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. നിലയ്ക്കലും പമ്പയിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടാററ പ്രോജക്ട്‌സിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികതാര സമിതിയുടെ അവലോകന യോഗവും നാളെ നടക്കും. രാവിലെ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തിലാണ് യോഗം.
മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശബരിമല സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ചെന്നിത്തല പമ്പയിലെത്തുക. മണ്ഡലകാലത്തേക്കുളള ഒരുക്കള്‍ ഇഴയുകയാണ് എന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. അതിനിടെ മണ്ഡലകാലത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശബരിമലയില്‍ നടപ്പിലാക്കാന്‍ ആലോചിക്കുകയാണ് പോലീസ്. സുരക്ഷയാക്കായി ഇത്തവണ 16,000 പോലീസുകാരെ നിയോഗിക്കും. സന്നിധാനത്ത് മാത്രം 1500 പോലീസുകാരെ നിയോഗിക്കും. ആകാശ നിരീക്ഷണവും നിലയ്ക്കലില്‍ ഹെലിപാഡും സജ്ജമാക്കും. ആവശ്യമെങ്കില്‍ യുവതികളെ പോലീസ് ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications