അന്തംകമ്മികള്‍ കാണുന്നുണ്ടോ.. ഒ രാജഗോപാലിന്റെ വീട്ടില്‍ പോയി അഭിനന്ദിച്ച് പിണറായി.. വീഡിയോ വൈറല്‍!
ലോ അക്കാദമി വിഷയത്തില്‍ നിരാഹാരസമരം നടത്തുന്ന ബി ജെ പി നേതാവ് വി മുരളീധരനെ സി പി ഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സന്ദര്‍ശിച്ചത് വലിയ അപരാധമായി ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സി പി എം അനുഭാവികള്‍. കോണ്‍ഗ്രസ് അടക്കമുള്ള പല പാര്‍ട്ടികളുമായി പലപ്പോഴും പലയിടത്തും അടവ് സഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരാണ് നിസാര കാര്യത്തിന് വിമശിക്കുന്ന സി പി എം എന്നത് വേറെ കാര്യം.
Read Also: പിണറായിയും ബൃന്ദ കാരാട്ടും ഇട്ടാല്‍ ബര്‍മുഡ, സിപിഐ ഇട്ടാല്‍ വളളിക്കളസം.. സിപിഎം ഭക്തരെക്കൊണ്ട് രക്ഷയില്ലാ!
ഇക്കാര്യം ചോദിച്ചാല്‍ കോണ്‍ഗ്രസ് പോലെയാണോ ബി ജെ പി എന്നാണ് മറുചോദ്യം. എങ്കില്‍ മറ്റ് പാര്‍ട്ടികള്‍ വേണ്ട, ബി ജെ പി നേതാവായ ഒ രാജഗോപാലിനെ വീട്ടില്‍ ചെന്ന് കണ്ട് അഭിനന്ദനം അറിയിച്ച സി പി എം നേതാവിനെ കാണണോ എന്ന് സോഷ്യല്‍ മീഡിയ വെല്ലുവിളിക്കുന്നു. ഒ രാജഗോപാലിനെ പിണറായി വിജയന്‍ വീട്ടില്‍ പോയി കണ്ട വീഡിയോ ആണ് ഇപ്പോള്‍ താരമായിരിക്കുന്നത്.

പിണറായി പോയതെന്തിന്
പൊതുപ്രവര്‍ത്തന രംഗത്ത് 50ാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ബി ജെ പി നേതാവ് ഒ രാജഗോപാലിനെ പിണറായി വിജയന്‍ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചത്. രാജഗോപാലിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. പിണറായി വിജയന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കേ 2012ലായിരുന്നു ഈ സംഭവം.

ഞങ്ങള് ശത്രുക്കളൊന്നുമല്ല
നിങ്ങളുടെ ധാരണ ഞങ്ങളൊക്കെ എപ്പോഴും ഇങ്ങനെ ശത്രുതയില്‍ നില്‍ക്കുകയാണ് എന്നാണ്. അതല്ല. രാഷ്ട്രീയത്തില് എതിര്‍ക്കേണ്ട കാര്യങ്ങളെ എതിര്‍ക്കും. അതൊന്നും വ്യക്തിപരമായ ശത്രുതയായി കണക്കാക്കേണ്ട കാര്യമില്ല. - ഒ രാജഗോപാലുമായുള്ള സൗഹൃദത്തെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെ.

ഒ രാജഗോപാലിന്റെ അഭിപ്രായം
അടിയന്താരവസ്ഥക്കാലത്തെ അനുഭവങ്ങളും തങ്ങള്‍ ഒരേസമയത്ത് ജയിലില്‍ കിടന്ന കാര്യങ്ങളുമാണ് ഒ രാജഗോപാലിന് ഓര്‍മിക്കാനുണ്ടായിരുന്നത്. താന്‍ തിരുവനനന്തപുരം ജയിലിലും പിണറായി വിയ്യൂര്‍ ജയിലിലും ആയിരുന്നു - ഇക്കാര്യം പിണറായിയും സമ്മതിച്ചു. അന്ന് ഒരു മണിക്കൂറോളമാണ്

രാജേട്ടന്‍ ഇങ്ങോട്ട് വന്നതും ഉണ്ട്
ഒ രാജഗോപാല്‍ സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസായ എ കെ ജി ഭവനിലെത്തി നേതാക്കളായ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കാണുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. പിണറായി വിജയന് ഒ രാജഗോപാലിനെ വീട്ടില്‍ ചെന്ന് കാണാമെങ്കില്‍ ഒരു സമരപ്പന്തലില്‍ എത്തിയ സി പി ഐ നേതാക്കള്‍ക്ക് അവിടെ സമരം നടത്തുന്ന ബി ജെ പി നേതാവിനെ കണ്ടാല്‍ എന്താണ് പ്രശ്‌നം. - ഇതാണ് ചോദ്യം.
വീഡിയോ കാണാം
സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ പിണറായി വിജയന് ഒ രാജഗോപാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ കാണൂ.












Click it and Unblock the Notifications