കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂരിന് ഐക്യദാര്‍ഢ്യവുമായി പിണറായിയുടെ സന്ദര്‍ശനം... ധീരമായ തീരുമാനമെന്ന് പ്രശംസ

Google Oneindia Malayalam News

തിരുവനന്തപുരം: ജയ് ശ്രീറാം വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. അടൂരിനെ വീട്ടിലെത്തി സന്ദര്‍ശിച്ചാണ് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

പിണറായി പോലീസുകാരെ ബലിയാടാക്കുന്നു: കുമ്മനം രാജശേഖരന്‍, ഒറ്റുകാരെന്ന പ്രയോഗം മനോവീര്യം തകര്‍ക്കും!പിണറായി പോലീസുകാരെ ബലിയാടാക്കുന്നു: കുമ്മനം രാജശേഖരന്‍, ഒറ്റുകാരെന്ന പ്രയോഗം മനോവീര്യം തകര്‍ക്കും!

സംഘപരിവാറിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാടാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്ലാവരേയും ഭയപ്പെടുത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് അടൂരിനെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ എന്നം പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Adoor

സംഘപരിവാര്‍ ഭീഷണി കേരളത്തില്‍ ഒരുകാലത്തും വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അടൂരിനെതിരെ ബിജെപി രംഗത്ത് വന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്നില്‍ അണിനിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ഛിദ്രശക്തികളോട് ഒന്നേ പറയാനുള്ളു, ഇത് കേരളത്തില്‍ വിലപ്പോവില്ല- ഇങ്ങനെ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ജയ് ശ്രീറാം എന്ന് വിളിപ്പിച്ച് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ആയിരുന്നു അടൂര്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. എന്നാല്‍ അടൂര്‍ ജയ് ശ്രീറാം വിളിക്ക് എതിരാണ് എന്ന രീതിയില്‍ ആയിരുന്നു ബിജെപി വക്താവായ ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ജയ് ശ്രീറാം വിളി സഹിക്കാന്‍ വയ്യെങ്കില്‍ അടൂരിന് അന്യഗ്രഹങ്ങളിലേക്ക് പോകാം എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ടിക്കറ്റ് എടുത്ത് തന്നാല്‍ ചന്ദ്രനിലേക്കാം പോകാം എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഈ വിഷയത്തില്‍ കേരളത്തിലെ സാംസ്‌കാരിക രംഗം അടൂരിന് പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് വന്നു.

English summary
Pinarayi Vijayan visited Adoor Gopalakrishnan and extends his support against Sangh Parivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X