രവിപിള്ളയുടെ മകളുടെ വിവാഹത്തിന് വിഎസ്സും പിണറായിയും പങ്കെടുത്തില്ല
കൊല്ലം: കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ വിവാഹമാമാങ്കമായി വ്യവസായ പ്രമുഖന് രവിപിള്ളയുടെ മകളുടെ വിവാഹം. കൊല്ലം ആശ്രാമം മൈതാനത്ത് കെട്ടിയുയര്‍ത്തിയ പടുകൂറ്റന്‍ വിവാഹ പന്തലില്‍ വെച്ചായിരുന്നു രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും, ഡോ. ആദിത്യ വിഷ്ണുവും വിവാഹിതരായത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കുകൊള്ളാനെത്തി. ഏകദേശം 50 കോടിയിലധികം രൂപ ചെലവഴിച്ചാണ് വിവാഹം പൊടിപൊടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്, എംഎ ബേബി എന്നിവര്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പ്രമുഖരും വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി മന്ത്രിമാരുടെ സംഘങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രവി പിള്ളയുമായി അടുപ്പമുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖര്‍, ഗള്‍ഫ് രാജ്യങ്ങളിലെ രാജകുംടുംബാംഗങ്ങള്‍ എന്നിവര്‍ പ്രത്യേക അതിഥികളായി.
ബാഹുബലി സിനിമയ്ക്ക് സെറ്റൊരുക്കിയ സാബു സിറിളിന്റെ നേതൃത്വത്തിലായിരുന്നു വിവാഹ പന്തല്‍ ഒരുക്കിയത്. ബാഹുബലിയുടേതിനേക്കാള് വലിയ സെറ്റാണ് വിവാഹത്തിനായി ഒരുക്കിയത്. ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ നൃത്തവും സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ചടങ്ങിന് മോടികൂട്ടി.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications