നിങ്ങളുടെ വരവ് എനിക്കിഷ്ടമായില്ല, അനുവാദമില്ലാതെ ഓഫീസില്‍ വന്ന ഇടത് എംഎല്‍എയെ പിണറായി ശാസിച്ചു
തിരുവനന്തപുരം: അനുവാദമില്ലാതെ പ്രതിപക്ഷ എം എല്‍ എയുമായി രാത്രി ഓഫീസില്‍ വന്ന ഇടത് എം എല്‍ എയെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രതിപക്ഷ എം എല്‍ എയുമായി വന്നതാണ് പിണറായിയെ ചൊടിപ്പിച്ചത്.
കോവളം എം എല്‍ എയും കെ പി സി സി സെക്രട്ടറിയുമായ എം വിന്‍സന്റിനൊപ്പം തന്നെ കാണാന്‍ വന്ന ഇടത് എം എല്‍ എയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ ഐ ബി സതീഷിനെയാണ് മുഖ്യമന്ത്രി ശാസിച്ചത്.

കരമന - കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് സംസാരിക്കാനായിരുന്നു ഇരു എം എല്‍ എമാരും വന്നത്. കരമന - കളിയിക്കാവിള ആക്ഷന്‍ കൗണ്‍സിലര്‍ പ്രവര്‍ത്തകരും എം എല്‍ എമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ആദ്യം അനിഷ്ടം മറച്ചുവയ്ക്കാതെ മുഖ്യമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി സ്വീകരിക്കാം എന്ന് പറഞ്ഞ ശേഷമാണ് പിണറായി സതീഷിനോട് കയര്‍ത്തത്. മറ്റു പല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിനിടയില്‍ നിങ്ങളുടെ വരവ് എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖ്യന്‍ മുഖത്ത് നോക്കി പറഞ്ഞു. ഇത് കേട്ട വിന്‍സന്റും ആക്ഷന്‍ കൗണ്‍സിലര്‍ പ്രവര്‍ത്തകരും നിശബ്ദരായി.












Click it and Unblock the Notifications