'അഴിമതി വെച്ചു പൊറുപ്പിക്കില്ല'; 'വ്യവസായികളോട് മോശമായി പെരുമാറിയാൽ ജയിലിൽ പോകാം'; - പിണറായി വിജയൻ
തിരുവനന്തപുരം: വ്യവസായികൾക്ക് മുൻതൂക്കം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ല. വ്യവസായികളെ ചിലർ ചൂഷണം ചെയ്യുന്നു. അത്തരക്കാർ ജയിലിൽ പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഏകീകൃത തദ്ദേശ ഭരണ വകുപ്പിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടി വരും. കേരളത്തിലെ പൊതു രംഗത്ത് അഴിമതി വെച്ചു പൊറുപ്പിക്കില്ല. കേരളത്തിലെ പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വലിയ വികസന പദ്ധതികൾ വരികയാണ്.

എന്നാൽ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം കീശയിൽ ആക്കാൻ ഉദ്യോഗസ്ഥർ നോക്കുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കേരളം വ്യവസായ സൗഹൃദത്തിന്റെ മാതൃകാ സംസ്ഥാനം ആണ്. ഏതൊരു വ്യക്തിക്കും ഇവിടെ വ്യവസായം തുടങ്ങാൻ സാധിക്കും. അതിപ്പോൾ ചെറുകിട വ്യവസായം ആയാലും വൻകിട വ്യവസായം ആയാലും സാധ്യതകളുണ്ട്. വ്യവസായികൾ ചെയ്യുന്നത് വലിയൊരു സേവനം തന്നെയാണ്.
ഇത്തരം വ്യവസായികളിലൂടെ കേരളത്തിൽ തൊഴിൽ സാധ്യത ഏറുന്നു. നിരവധി തൊഴിൽ ഇല്ലാത്ത ആളുകൾക്ക് ഇതിലൂടെ തൊഴിൽ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications