കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ ആരാണ് ടാര്‍ജറ്റ് ചെയ്യുന്നത് ? 1969ലെ കൊലപാതകം കുത്തിപ്പൊക്കുന്നു...

ഇനിയുള്ള നൂറ് ദിവസങ്ങള്‍ പഴയ കൊലപാതകത്തിന്റെ ചുരുളഴിച്ച് പിണറായിയെ ടാര്‍ജറ്റ് ചെയ്യാനാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദേശീയതലത്തില്‍ പുതിയ മാനം നല്‍കാനൊരുങ്ങുകയാണ് ആര്‍എസ്എസും ബിജെപിയും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരുവിഭാഗവും കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അത് കൂടുതല്‍ ബാധിക്കുന്നത് സിപിഎമ്മിനെയാണ്. അധികാരത്തിലിരിക്കുന്ന സിപിഎം ആര്‍എസിനെ തകര്‍ക്കാന്‍ കൊലപാതക രാഷ്ട്രീയം നടത്തുകയാണെന്നാണ് ആരോപണം.

ആറ് മാസത്തിനിടെ കണ്ണൂരില്‍ മാത്രം ഒന്‍പത് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം നടത്താനാണ് ഹൈദരാബാദില്‍ നടന്ന ദേശീയ കാര്യകാരി മണ്ഡല്‍ യോഗത്തില്‍ ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ ആര്‍എസ്എസ് പാസാക്കിയ പ്രമേയത്തിലാണ് സിപിഎമ്മിന്റെ കൊലപാതകത്തെപ്പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി രൂക്ഷ വിമര്‍ശനമുള്ളത്.

1969ല്‍ ആര്‍എസ്എസുകാരനെ കൊന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ആര്‍എസ്എസ് ആരോപിക്കുന്നത്. കേരളത്തില്‍ ആദ്യമായി ആര്‍എസ്എസ്‌ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഇന്നത്തെമുഖ്യമന്ത്രി പിണറായി വിജയനാണോ? ഇനിയുള്ള നൂറ് ദിവസങ്ങള്‍ പഴയ കൊലപാതകത്തിന്റെ ചുരുളഴിച്ച് പിണറായിയെ ടാര്‍ജറ്റ് ചെയ്യാനാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.

ആര്‍എസ്എസ്

ആര്‍എസ്എസ്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. കേരളത്തിലെ അക്രമങ്ങളില്‍ പിണറായി വിജയനെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കാനാണ് തീരുമാനം.

പിണറായി വിജയനെതിരെ

പിണറായി വിജയനെതിരെ

ഇനിയുള്ള നൂറ് ദിവസം സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയും കൊലപാതകങ്ങളില്‍ പിണറായി വിജയന്റെ പങ്കിനെയും വെളിച്ചത്ത് കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നാണ് വിവരം.

അക്രമങ്ങള്‍ തുടങ്ങിവച്ചത്

അക്രമങ്ങള്‍ തുടങ്ങിവച്ചത്

ഹൈദരാബാദ് നടന്ന ആര്‍എസ്എസ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചത് സിപിഎമ്മാണെന്ന് ആരോപിക്കുന്നു. 1942 മുതല്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുന്നു.

ആദ്യത്തെ കൊലപാതകം

ആദ്യത്തെ കൊലപാതകം

ആര്‍എസ്എസ് മുഖ്യ ശിക്ഷക് രാമകൃഷ്ണനെ കൊലപ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണെന്നും ആര്‍എസ്എസിനെതിരെയുള്ള ആദ്യ കൊലപാതകം രാമകൃഷ്ണന്റെതാണെന്നും ആരോപിക്കുന്നുണ്ട്. കൊലപതാകത്തിന് പിന്നിലുള്ളത്.

പിണറായി വിജയന്‍

പിണറായി വിജയന്‍

രാമകൃഷ്ണന്റെ കൊലപാതകത്തിലെ ആദ്യ പ്രതി പിണറായി വിജയനാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.

ഇരുപതാം വയസില്‍

ഇരുപതാം വയസില്‍

പിണറായി വിജന് 19-20 വയസുള്ളപ്പോള്‍ സിപിഎമ്മിന്റെ അന്നത്തെ യൂത്ത് വിംഗായ കെഎസ്‌വൈഎഫില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കൊലപാതകം നടന്നത്.

എഴുപത് വര്‍ഷത്തിനുള്ളില്‍

എഴുപത് വര്‍ഷത്തിനുള്ളില്‍

കഴിഞ്ഞ ഏഴ് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 250 യുവാക്കളാണ് സിപിഎം അക്രമത്തില്‍ രാജ്യത്ത് കാല്ലപ്പെട്ടത്. നിരവധി പേര്‍ ഗുരുതര പരിക്കുകളുമായി ഇന്നും ജീവിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് പ്രമേയത്തില്‍ ആരോപിക്കുന്നു.

ആര്‍എസ്എസ് പ്രതിരോധിക്കും

ആര്‍എസ്എസ് പ്രതിരോധിക്കും

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും ശക്തമായി പ്രതിരോധിക്കാനാണ് യോഗത്തിന്റെ തീരുമാനം.

അഭിപ്രായ രൂപീകരണം

അഭിപ്രായ രൂപീകരണം

പൊതുജനത്തിന്റെ അഭിപ്രായ രൂപീകരണം തേടി മാധ്യമങ്ങളിലൂടെയും സമര രൂപങ്ങളിലൂടെയും സിപിഎമ്മിന്റെ കൊലപാതക രാഷ്ച്രിയത്തെ തുറന്ന് കാട്ടാനാണ് ആര്‍എസ്എസ് നീക്കം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief minister Pinarayi Vijayan was involved in sangh worker murder in 1969 says RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X