കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, പ്രതിപക്ഷത്ത് അദ്ദേഹമുള്ളത് നല്ലതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അടുത്തിടെ വ്യക്തമാക്കിയിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തി പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണ് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

p

കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ. നിയമസഭയില്‍ അദ്ദേഹത്തെ പോലുള്ള ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. നേരത്തെ നിയമസഭാംഗമായിരുന്നു. പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ നിയമസഭയിലേക്ക് വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് നിയമസഭയില്‍ ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ലനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ല

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് അടുത്തിടെ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. യുഡിഎഫിന്റെ കെട്ടുറപ്പിന് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കെപിഎ മജീദ് അറിയിച്ചത്. അതേസമയം, യൂത്ത് ലീഗ് നേതാവ് മുഈല്‍ അലി ശിഹാബ് തങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നത് വിവാദമായി. സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.

English summary
Pinarayi Vijayan Welcomed PK Kunhalikutty return to Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X