സിപിഎമ്മിന്‍റെ കേരളയാത്ര നയിക്കുന്നത് പിണറായി വിജയന്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറയായി തന്നെ?
കൊച്ചി: സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കും? പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോ? നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരളയാത്ര പിണറായി വിജയന്‍ നയിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആരാകും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
മത്സര രംഗത്തുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍ ആഴ്ചകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഇതോടെ വിഎസ് ആയിരിയ്ക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. എന്നാല്‍ തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജാഥാ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് പിണറായി വിജയനെ. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഒരു സുപ്രധാന യാത്രയില്‍ പിണറായിയെ ക്യാപ്ടനാക്കിയെങ്കില്‍ അദ്ദേഹത്തെ തന്നെയാണോ മുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിയ്ക്കുന്നത് എന്ന് സംശയം ഉയരുന്നത് തികച്ചും ന്യായം.

സാധാരണ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ഇത്തരം ജാഥകള്‍ നയിക്കുന്നത്. ഈ കീഴ് വഴക്കമാണ് പൊളിച്ചെഴുതപ്പെടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാവകൃഷ്ണന്‍ തന്നെയാണ് പിണറായിയെ ക്യാപ്ടനാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കേന്ദ്ര നോതൃത്വത്തിന്റെ അറിവോട് കൂടിയാണ് ഈ തീരുമാനം. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും.












Click it and Unblock the Notifications