Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി രാജിവയ്ക്കും കോടിയേരി മുഖ്യന്ത്രിയാകും... തമാശയല്ല, ഇത് കട്ട സീരിയസ് ആണ്

കോടിയേരി ബാലകൃഷ്ണനോട് വടകരയിലുള്ള ഒരു ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ട് എന്ന രീതിയിലാണ് കെ സുരേന്ദ്രന്‍ എല്ലാ കാര്യങ്ങളും പറയുന്നത്.

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മാസം നാല് തികയുന്നേ ഉള്ളൂ. അതിനിടയില്‍ തന്നെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നു.

അടുത്തതായി ഇനി ആരാകും രാജി വയ്‌ക്കേണ്ടിവരിക എന്ന രീതിയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് അദ്ദേഹിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍ തോന്നുക.

പിണറായി വിജയനായിരിക്കും രാജി വയ്ക്കുക . പിണറായി രാജിവച്ചാല്‍ അടുത്ത മുഖ്യമന്ത്രി നിലവില്‍ എംഎല്‍എ പോലും അല്ലാത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാകൃഷ്ണനാണെന്നും ഏതാണ്ട് ഉറപ്പാണത്രെ. ജ്യോതിഷത്തിലൊക്കെ വിശ്വസിക്കുന്ന ആളാണോ കെ സുരേന്ദ്രന്‍ എന്നൊന്നും ചോദിക്കരുത്.

എങ്ങനെയാണ് കെ സുരേന്ദ്രന് ഈ കാര്യങ്ങളില്‍ ഇത്രയ്ക്ക് ഉറപ്പുണ്ടാവുന്നത്. അത് കൂടി കേട്ടിട്ട് വേണം ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാന്‍!!!

സുരേന്ദ്രന്‍

സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ പറഞ്ഞ് തുടങ്ങിയത് കെടി ജലീലിന്റെ സന്നിധാന സന്ദര്‍ശനത്തെ കുറിച്ചാണ്. പറഞ്ഞ് അവസാനിപ്പിച്ചത് വേറെ ഒന്നിലും.

പിണറായി

പിണറായി

ലാവലിന്‍ കേസില്‍ പിണറായി വിജയന് രാജിവയ്‌ക്കേണ്ടി വരും എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സുരേന്ദ്രന്‍ പറയുന്നത് എന്ന് പറയാന്‍ കഴിയില്ല, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

പിണറായി വിജയന്‍ രാജി വച്ചാല്‍ പിന്നെ ആരായിരിക്കും മുഖ്യമന്ത്രി? അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. അത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ!!!

എംഎല്‍എ പോലും അല്ല

എംഎല്‍എ പോലും അല്ല

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നിയമസഭ അംഗം പോലും അല്ല. എന്നാലും കോടിയേരി തന്നെയാവുമത്രെ അടുത്ത മുഖ്യമന്ത്രി.

ഷംസീര്‍

ഷംസീര്‍

തലശ്ശേരി എംഎല്‍എ ആയ ഷംസീറിനെ രാജിവപ്പിച്ച് അവിടെ കോടിയേരി മത്സരിക്കും എന്നാണ് പറയുന്നത്. കെകെ ശൈലജയ്ക്ക് തലശ്ശേരി സീറ്റ് കൊടുക്കാതിരിക്കാന്‍ പോലും കാരണം ഇതാണത്രെ.

എന്താണ് സംഭവം

എന്താണ് സംഭവം

കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും ഏഴ് ബ്രാഹ്മണരുടെ കാര്‍മികത്വത്തില്‍ തിലഹോമം, ആഭിചാര ദോഷ പരിഹാരം, വധദുരിത ശാന്തി, ബ്രാഹ്മണര്‍ക്ക് കാല്‍കഴുകി ചൂട്ട് തുടങ്ങിയ പന്ത്രണ്ടോളം താന്ത്രിക വൈദിക കര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടത്രേ.

വടകരയിലെ ജ്യോത്സ്യന്‍

വടകരയിലെ ജ്യോത്സ്യന്‍

വടകരയിലുള്ള ഒരു ജ്യോത്സ്യനാണ എല്ലാ പരിഹാരക്രിയകളും നിശ്ചയിച്ച് ചാര്‍ത്ത് നല്‍കിയത് എന്ന് സുരേന്ദ്രന്‍ പറയുന്നു. ഇതേ ജ്യോത്സ്യന്‍ തന്നെ ആണത്രെ പിണറായി രാജി വയ്ക്കുമെന്നും കോടിയേരി മുഖ്യമന്ത്രിയാകുമെന്നും ഉറപ്പ് നല്‍കിയിട്ടുള്ളത്.

ആര്‍ക്കാണ് ഉറപ്പ്

ആര്‍ക്കാണ് ഉറപ്പ്

പിണറായി വിജയന്‍ രാജിവയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് ജ്യോത്സ്യനാണോ അതോ കോടിയേരി ബാലകൃഷ്ണനാണോ അതോ കെ സുരേന്ദ്രന് തന്നെയാണോ എന്നാണ് ഇപ്പോള്‍ സംശയം. എന്തായാലും ജ്യോത്സ്യന്‍ തന്നോട് എന്തെങ്കിലും പറഞ്ഞതായി സുരേന്ദ്രന്‍ അവകാശപ്പെടുന്നില്ല.

ഹിപ്പോക്രാറ്റുകള്‍

ഹിപ്പോക്രാറ്റുകള്‍

സിപിഎം നേതാക്കള്‍ മിക്കവാറും എല്ലാവരും തനി ഹിപ്പോക്രാറ്റുകളാണ് എന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. അവര്‍ പുറമേ തനി നാസ്തികരും ഉള്ളില്‍ തനി അന്ധവിശ്വാസികളും ആണത്രെ. അപ്പോള്‍ ഈ ജ്യോതിഷവും പൂജയും എല്ലാം അന്ധവിശ്വാസമാണെന്നാണ് സുരേന്ദ്രനും വിശ്വസിക്കുന്നത് അല്ലേ!!!

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് കെ സുരേന്ദ്രന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+