കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ താരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരണം: ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസ നേര്‍ന്ന് പിണറായി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഐഎസ്എല്‍ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ് ടീം. മൂന്നാം സീസണില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന കേരള ടീമിന് വിജയാശംസകള്‍ നേര്‍ന്ന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പിണറായി കേരള ടീമിന് പിന്തുണയുമായെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആരംഭ മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് എല്ലാ വിജയാശംസകളും നേരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളാ താരങ്ങളെ ഉയര്‍ത്തണമെന്നും പിണറായി പറയുന്നു.

sachin-pinarayi

ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആരംഭ മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് എല്ലാ വിജയാശംസകളും നേരുന്നു.
ഫുട്‌ബോളിന് ഏറെ ആരാധകരുള്ള നാടാണ് നമ്മുടേത്. കഴിവുള്ള ഒരുപാട് ഫുട്‌ബോള്‍ താരങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ട്. ശരിയായ അവസരങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് പലര്‍ക്കും ഉയര്‍ന്നു വരാന്‍ സാധിക്കാത്തത്. ഫുട്‌ബോള്‍ എന്ന കായിക ഇനത്തിന് വളരാന്‍ ഏറെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്.

ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് സംഘവുമായി കേരളത്തിലെ ഫുട്‌ബോളിന്റെ സമഗ്ര വികസനത്തിനു വേണ്ടി നടപ്പാക്കേണ്ട പദ്ധതികളെപറ്റി ചില ധാരണയിലെത്തിയിരുന്നു. അതിനു നൈസര്‍ഗിക ശേഷിയും താല്പര്യവുമുള്ള പ്രതിഭകളെ ഇളംപ്രായത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാമെന്ന് അവര്‍ സമ്മതിച്ചതായും മുഖ്യമന്ത്രി പോസ്റ്റിലൂടെ അറിയിച്ചു.

ശനിയാഴ്ച രാത്രി ഏഴിനാണ് ഐഎസ്എല്ലിലെ ആദ്യ മത്സരം. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമ സച്ചിന്‍ ടെണ്ടുള്‍ക്കര്‍ മത്സരം കാണാനെത്തുന്നുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala CM Pinarayi Vijayan Wishes Kerala Blasters for iSL Inaugural Match.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X