അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി
രാഷ്ട്രീയ നിലപാട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സി.പി.എം രംഗത്ത്. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ബുധനാഴ്ച രാത്രി സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തി.
തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് സി.പി.എം നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് വിവരം. ചർച്ചക്ക് ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്താൻ നേതാക്കൾ തയാറായതുമില്ല. സുധാകരനുമായി സംസാരിച്ചെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമായിരുന്നു അവരുടെ പ്രതികരണം. രാത്രി വൈകി അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കർ തുടങ്ങിയവരെല്ലാം നടത്തിയ അനുനയശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടർന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് വാർത്താസമ്മേളനം എന്ന സൂചന ലഭിച്ചതിനെ തുടർന്നാണിത്.
മത്സരിക്കാനാണ് തീരുമാനമെങ്കിൽ സുധാകരനൊപ്പം പ്രവര്‍ത്തകർ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമങ്ങളും പാർട്ടി തുടങ്ങിയിട്ടുണ്ട്. സുധാകരൻ പാർട്ടിയെ വഞ്ചിക്കുകയാണ് എന്ന പൊതുവികാരം കമ്മിറ്റികളിൽ ഉയർത്താനാണ് പാർട്ടിയുടെ ശ്രമം. സുധാകരൻ വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചതും പല നേതാക്കളുമായി ബന്ധപ്പെടുന്നതുമെല്ലാം കമ്മിറ്റികളിൽ ചർച്ചയാക്കുന്നുണ്ട്.
അതേസമയം, സുധാകരന്റെ ഭാഗത്താണ് ശരിയെന്ന് വാദിക്കുന്ന വിഭാഗവുമുണ്ട്. സംഘടനാപരമായി അദ്ദേഹം പാര്‍ട്ടി വിട്ടുപോകില്ലെന്നും ധാര്‍മിക, ആശയപരമായ മൂല്യങ്ങള്‍ പണയം വെക്കില്ലെന്നുമുള്ള നിലപാടാണ് ഈ വിഭാഗം ഉന്നയിക്കുന്നത്. സുധാകരൻ മത്സരിക്കുമെന്ന സൂചന വന്നതോടെ നിരവധി പേർ ഫോണിൽ വിളിച്ചും വീട്ടിലെത്തിയും പിന്തുണ അറിയിക്കുന്നുണ്ട്. 'എത്ര പേർ എന്റെ കൂടെയുണ്ടെന്ന് കാണിച്ചു കൊടുക്കാം' എന്ന് സുധാകരൻ പറഞ്ഞതായും അടുത്ത സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.
-
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications