Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാര്‍ ഇനി ഓസിന് യാത്ര ചെയ്യേണ്ട; സ്വകാര്യ ബസില്‍ ഇനി പിസി എന്ന് പറഞ്ഞ് കയറിയാല്‍ പണി കിട്ടും

മുഖ്യമന്ത്രിക്ക് കിട്ടിയ കത്ത് ഔദ്യോഗിക സര്‍ക്കുലറായി അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. കത്ത് എല്ലാ പോലീസ്‌റ്റേഷനിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: ഇനി പോലീസുകാര്‍ക്ക് സ്വകാര്യ ബസില്‍ സൗജന്യ യാത്ര ചെയ്യാനാകില്ല. സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ പൊലീസുകാരുടെ സൗജന്യയാത്ര അനുവദിക്കേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം. പൊലീസുകാര്‍ക്ക് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ ഒരു ഊമ കത്താണ് സൗജന്യ യാത്ര നിര്‍ത്തലാക്കാന്‍ കാരണമായത്.

മുഖ്യമന്ത്രിക്ക് കിട്ടിയ കത്ത് ഔദ്യോഗിക സര്‍ക്കുലറായി അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. കത്ത് എല്ലാ പോലീസ്‌റ്റേഷനിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നാലെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തു.

 സൗജന്യ യാത്ര ഒഴിവാക്കണം

സൗജന്യ യാത്ര ഒഴിവാക്കണം

ട്രാന്‍സ്‌പോര്‍ട്ട് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം സൗജന്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 പോലീസ് വകുപ്പ്

പോലീസ് വകുപ്പ്

സൗജന്യ യാത്ര പോലീസ് വകുപ്പിന് തന്നെ അപമാനകരമാണ്. ഇത് നിയമ വരുദ്ധവും അഴിമതിയുമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

നിര്‍ദേശം നല്‍കി

നിര്‍ദേശം നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുകയും പോലീസ് വകുപ്പിന് നിര്‍ദേശം നല്‍കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 കേരള പോലീസ്

കേരള പോലീസ്

പുതിയ തീരുമാനവുമായി സഹകരിക്കാന്‍ എല്ലാ വിഭാഗം പോലീസുകാരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+