കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തുരക്കം വെയ്ക്കരുത് : മുഖ്യമന്ത്രി

പൊതുവിപണിയില്‍ സാധനങ്ങള്‍ക്ക് വില കുറയുന്നത് കാണുമ്പോള്‍ അസ്വസ്ഥരാവുന്നവരാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കുന്നത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : വിലക്കയറ്റം തടയുന്നതിനായി ശ്രമിക്കുന്ന ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടയിടരുതെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി. സപ്ലൈകോ ഓണം-ബക്രീദ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിപണിയില്‍ സാധനങ്ങള്‍ക്ക് വില കുറയുന്നത് കാണുമ്പോള്‍ അസ്വസ്ഥരാവുന്നവരാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നവര്‍ അതിന്റെ ഭവിഷ്യത്തു കൂടി അനുഭവിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജിഎസ്ടിയുടെ പേരില്‍ കൊള്ള നടത്താന്‍ ശ്രമിക്കുന്നത് സമ്മതിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പഴയ നികുതിയും ജിഎസ്ടിയും ഒരുമിച്ച് ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Pinarayi Vijayan

വിപണിയിലെ വിലക്കുറവ് ഔദാര്യമാണെന്ന മട്ടില്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്നവരോട് പെരുമാറാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. വിലക്കുറവ് ജനങ്ങളുടെ അവകാശമാണ്. അതിനാല്‍ത്തന്നെ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്ന ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

English summary
Pinarayi Vijayan's comment on price hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X