യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് പിണറായി വിജയൻ; ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സഹായിച്ച് വിടി ബൽറാം!
പാലക്കാട്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണ് കേരളമെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിനാണ് പിണറായി യോഗി ആദിത്യനാഥിന് നന്ദിപറഞ്ഞത്. എന്നാൽ മലയാളത്തിൽ എഴുതിയ പോസ്റ്റ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി പോസ്റ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ വിടി ബൽറാം.
കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇവിടെ ഷെയർ ചെയ്യുന്നു. പരിഭാഷ എന്റേത്, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ദീർഘകാല സുഹൃത്തായ ബിജെപി മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ അഭിനന്ദിക്കാൻ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പോസ്റ്റിട്ട മുഖ്യമന്ത്രി ഈ പോസ്റ്റും സ്വന്തമായിത്തന്നെ ഇംഗ്ലീഷിലാക്കി ഇട്ടിരുന്നെങ്കിൽ എനിക്ക് എളുപ്പമാകുമായിരുന്നു എന്നാണ് വിടി ബൽറാം വ്യക്തമാക്കുന്നത്.

ആദിത്യനാഥിന് നന്ദി പറഞ്ഞ് പിണറായി
ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്നങ്ങളുടെ കൂമ്പാരമായിട്ടും താങ്കൾ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാൻ സമയം കണ്ടെത്തിയതിൽ സന്തോഷംമുണ്ടെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

സർക്കാർ പട്ടികയിൽ താജ്മഹൽ ഇല്ല
യുപി യെ ക്കുറിച്ച് ഓർക്കുമ്പോൾ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയിൽ അങ്ങയുടെ സർക്കാരിന്റെ പട്ടികയിൽ താജ്മഹൽ ഇല്ല എന്നും പിണറായി കുറ്റപ്പെടുത്തുന്നു.

കാഴ്ച്ചയുടെ കുഴപ്പം
കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടാതെ പോയത് എന്ന് കരുതുന്നു എന്നും പിണറായി പരിഹസിക്കുന്നു.

പ്രസ്താവന സ്വയം തിരുത്തണം
കേരളത്തിലെ ഉയര്ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെി ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്ത്ത് താങ്കള്ക്കുള പരിശോധിക്കാവുന്നതാണെന്നും പിണറായി പറഞ്ഞു.

യോഗിയോട് സഹതാപം മാത്രം
കേരളത്തിൽ പക്ഷെ സ്ഥിതി താങ്കൾ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നതിൽ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ
കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇവിടെ ഷെയർ ചെയ്യുന്നു. പരിഭാഷ എന്റേത്, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ദീർഘകാല സുഹൃത്തായ ബിജെപി മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ അഭിനന്ദിക്കാൻ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പോസ്റ്റിട്ട മുഖ്യമന്ത്രി ഈ പോസ്റ്റും സ്വന്തമായിത്തന്നെ ഇംഗ്ലീഷിലാക്കി ഇട്ടിരുന്നെങ്കിൽ എനിക്ക് എളുപ്പമാകുമായിരുന്നു, ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്ന് വിടി ബൽറാമിന്റെ പോസ്റ്റിൽ പറയുന്നു.
വ്യാജ വീഡിയോ കേസ് എന്തായി?
അതോടൊപ്പം മുഖ്യമന്ത്രിയോട് ഒരപേക്ഷ കൂടി ഉണ്ട്, താങ്കൾ സൂചിപ്പിച്ച ബിജെപി നേതാക്കൾക്കെതിരായ ആ വ്യാജ വീഡിയോ കേസ് അതിശക്തമായി മുന്നോട്ടുകൊണ്ടുപോകണം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതടക്കം ഇതുവരെ ആ കേസിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ജനങ്ങളെ അറിയിക്കാൻ താങ്കൾ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications