Get Updates
Get notified of breaking news, exclusive insights, and must-see stories!

"ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി! മുഖ്യമന്ത്രിയുടെ കുറിപ്പ് വൈറല്‍

Recommended Video

cmsvideo
    ഹനാന് കട്ട സപ്പോർട്ടുമായി മുഖ്യൻ | Oneindia Malayalam

    പഠനത്തിനൊപ്പം മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച ഹനാന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ .തനിക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയില്‍ മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ഹനാന്‍ എത്തിയ പിന്നാലെയാണ് ഹനാന് സര്‍ക്കാരിന്‍ററെ എല്ലാ സംരക്ഷണവും ഉറപ്പു നല്‍ക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    ശേഭനാ ജോര്‍ജ്ജിനൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയാണ് ഹനാന്‍ കണ്ടത് .മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

    ഹനാന്‍റെ ജീവിതം

    ഹനാന്‍റെ ജീവിതം

    പ്രതിസന്ധികളില്‍ തളരാതെ മനക്കരുതോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഇരു കൈയ്യും നീട്ടിയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ പെട്ടെന്നായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇരു കൈയ്യും നീട്ടി ഹനാനെ സ്വീകരിച്ചവര്‍ അവളെ മീന്‍കാരിയാക്കി അധിക്ഷേപിക്കാന്‍ തുടങ്ങി.

    വ്യാജവാര്‍ത്ത

    വ്യാജവാര്‍ത്ത

    ഹനാന്‍റെ മീന്‍ കച്ചവടം സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അത്. എന്നാല്‍ ഹനാന്‍റെ യഥാര്‍ത്ഥ ജീവിതം പുറത്തറിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഹനാന് പിന്തുണയുമായി രംഗത്തെത്തി. കൂടാതെ ഹനാനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിര ശക്തമായ പോലീസ് നടപടികളും ഉണ്ടായി.

     കൂടിക്കാഴ്ച

    കൂടിക്കാഴ്ച

    ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കാണാന്‍ ഹനാന്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയത്. തന്‍റെ പഠനവും സുരക്ഷയും ഉള്‍പ്പെടുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കിയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഹനാന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

    വന്നു കണ്ടു

    വന്നു കണ്ടു

    ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ.

    നന്ദി

    നന്ദി

    അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.

    ഉറപ്പ്

    ഉറപ്പ്

    സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+