കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു; കര്‍ണാടകയ്ക്ക് പിണറായിയുടെ കത്ത്, കേരളത്തിലേക്ക് മാറ്റണം

വിദഗ്ധ ചികില്‍സ നല്‍കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അദ്ദേഹം കത്തയച്ചു. മഅ്ദനിയുടെ ചികില്‍സ കേരളത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കത്തയച്ചതും കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതും. മഅ്ദനിയുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്...

ആരോഗ്യനില മോശമായി

ആരോഗ്യനില മോശമായി

മഅ്ദനിയുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് പിണറായി വിജയന്റെ ഇടപെടല്‍. മഅ്ദനിയുടെ ചികില്‍സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

17 വര്‍ഷമായി ജയിലില്‍

17 വര്‍ഷമായി ജയിലില്‍

17 വര്‍ഷമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ് മഅ്ദനി. ചികില്‍സ കേരളത്തിലേക്ക് മാറ്റുന്നതിന് അനുകൂല നിലപാട് സ്വീകരിക്കണം.

മുസ്ലിം നേതാക്കള്‍ കണ്ടു

മുസ്ലിം നേതാക്കള്‍ കണ്ടു

കേരളത്തിലെ നിരവധി മുസ്ലിം നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നു. കേരളത്തിലേക്ക് ചികില്‍സ മാറ്റണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എതിര്‍ക്കരുത്

എതിര്‍ക്കരുത്

ഇപ്പോഴത്തെ അവസ്ഥയില്‍ മഅ്ദനിയുടെ അപേക്ഷ എതിര്‍ക്കരുതെന്നും അനുകൂല നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജീവന്‍ അപകടത്തില്‍

ജീവന്‍ അപകടത്തില്‍

മഅ്ദനി കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടുന്നുണ്ട്. വിദഗ്ധ ചികില്‍സ നല്‍കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സര്‍വകക്ഷി സംഘത്തെ അയക്കണം- എന്നാണ് മത നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

നിവേദനം സമര്‍പ്പിച്ചു

നിവേദനം സമര്‍പ്പിച്ചു

മുഖ്യമന്ത്രിക്ക് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ എംപി എന്നിവര്‍ക്കും മഅ്ദനി വിഷയത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

അശ്ലീല വീഡിയോ കണ്ടു, വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനവും; വിമാനത്തില്‍ നടന്നത്... ചുംബന ശ്രമംഅശ്ലീല വീഡിയോ കണ്ടു, വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനവും; വിമാനത്തില്‍ നടന്നത്... ചുംബന ശ്രമം

സൗദി അറേബ്യയില്‍ സ്ത്രീകളുടെ കൂട്ടയോട്ടം; ചരിത്രത്തിലാദ്യം!! 1500 യുവതികള്‍, അടുത്തത് മക്കയില്‍സൗദി അറേബ്യയില്‍ സ്ത്രീകളുടെ കൂട്ടയോട്ടം; ചരിത്രത്തിലാദ്യം!! 1500 യുവതികള്‍, അടുത്തത് മക്കയില്‍

അയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ലഅയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ല

English summary
Pinarayi Vijayan sent letter to Karnataka CM for Maadani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X