കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയന്റെ വാക്കും പഴയ ചാക്കും ഒരുപോലെ'; പിണാറായിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം

  • By Desk
Google Oneindia Malayalam News

സിപിഎം നേതാവ് ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ലൈംഗിക പീഡന പരാതി ലഭിച്ചിട്ടും വിവരം പോലീസില്‍ അറിയിക്കാത്ത സിപിഎം നടപടിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിട്ടുണ്ട്.

പോലീസില്‍ അറിയക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂത്തിപ്പൊക്കി പലരും രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീ സൂരക്ഷ ഉറപ്പ് നല്‍കി

സ്ത്രീ സൂരക്ഷ ഉറപ്പ് നല്‍കി

പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവംകൂടി പ്രചരണ വിഷയമാക്കി സ്ത്രീ സൂരക്ഷ ഉറപ്പ് നല്‍കി അധികാരത്തില്‍ എത്തിയ സര്‍ക്കാറാണ് ഇപ്പോഴത്തേത്. നടി അക്രമിക്കപ്പെട്ട വിഷയത്തിലും എ വിന്‍സെന്റ് എംഎല്‍എയ്ക്ക് എതിരായ പരാതിയിലും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തു.

പികെ ശശിക്ക് എതിരായ പരാതിയിലും

പികെ ശശിക്ക് എതിരായ പരാതിയിലും

എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയിലും ഇപ്പോള്‍ പികെ ശശിക്ക് എതിരായ പരാതിയിലും സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിക്കുന്ന നിലപാടുകളാണ് ഇപ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നത്.

പഴയ പോസ്റ്റ്

പഴയ പോസ്റ്റ്

മുഖ്യമന്ത്രിയുടെ തന്നെ പഴയ പോസ്റ്റ് സൂചിപ്പിച്ചുകൊണ്ടാണ് ഭൂരിപക്ഷം ആളുകളും വിമര്‍ശിക്കുന്നത്. 2017 ജൂലൈ 22 ലെ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ..

സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും

സര്‍ക്കാര്‍ തുണയുണ്ട്

സര്‍ക്കാര്‍ തുണയുണ്ട്

തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരം

സ്ത്രീകള്‍ക്ക് തുല്യനീതി

സ്ത്രീകള്‍ക്ക് തുല്യനീതി

പരാതി നല്‍കാനെത്തിയ വീട്ടമയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതിയില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ കള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവര്‍മെന്റാണിത്.

പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും

പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും

ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് 'പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും ഒരേ പോലെ' എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരച്ചത്. ആര്‍ജ്ജവമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ പോലീസിനെകൊണ്ട് പികെ ശശിക്കെതിരെ കേസ് എടുപ്പിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

ദീപാ നിശാന്ത്

ദീപാ നിശാന്ത്

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടുത്തിക്കൊണ്ട് ദീപാ നിശാന്ത് കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഈ വാക്കുകള്‍ പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു എം എല്‍ എ ക്കെതിരെ ഒരു സ്ത്രീ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ചില നിശ്ശബ്ദതകള്‍

ചില നിശ്ശബ്ദതകള്‍

ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം 'നോര്‍മലൈസ് ' ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്.

ആഭ്യന്തരപ്രശ്‌നമല്ല ഇത്

ആഭ്യന്തരപ്രശ്‌നമല്ല ഇത്

പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമല്ല ഇത്.. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച്ച

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച്ച

ലൈംഗിക പീഡനപരാതിയില്‍ പികെ ശശിക്കെതിരായി നടപടിയെടുക്കുന്നതെല്ലാം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെങ്കിലും പരാതി പോലീസിന് കൈമാറുകയായിരുന്നു സിപിഎം ചെയ്യേണ്ടത്. സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന ഒരു പാര്‍ട്ടി തന്നെ ഇത്തരത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച്ച വരുത്താന്‍ പാടില്ലായിരുന്നു എന്ന് വിലയിരുത്തലുകളും ഉയരുന്നുണ്ട്.

മനുഷ്യരാണല്ലോ പല തെറ്റുകളും പറ്റുന്നുണ്ട്

മനുഷ്യരാണല്ലോ പല തെറ്റുകളും പറ്റുന്നുണ്ട്

'മനുഷ്യരാണല്ലോ പല തെറ്റുകളും പറ്റുന്നുണ്ട്' ശശിയുടെ പീഡനവിഷയത്തില്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസഫൈന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു. പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കാമെന്നിരിക്കേ വനിതാ കമ്മീഷന്റെ ഇത്തരത്തിലുള്ളൊരു പ്രസ്താവന നിരുത്തരവാദിത്തപരമായിട്ടുള്ളതാണെന്ന് വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

ഫെയ്സ്ബുക്ക് പോസ്റ്റ്

ദീപാ നിശാന്ത്

English summary
pinarayi vijayan's old facebook post; socila media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X