Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയും മോശക്കാരനല്ല... പിണറായി വിജയന്റെ ഭാര്യയുടെ സഹോദരിയുടെ മകനും കിട്ടി സ്ഥാനം!

തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യവുമായി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാരില്‍ വീണ്ടും നിയമന വിവാദം. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മരുമകനും മുതിര്‍ന്ന നേതാവും എം പിയുമായ സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം.

Read Also: എന്നെ ശകാരിക്കരുത് അങ്ങുന്നേ.. ഇപി ജയരാജന് പിണറായി വിജയന്റെ ശകാരം ട്രോളന്മാരുടെ ഭാവനയില്‍.. ചിരിച്ച് മരിച്ചുപോകും!!!

ഇത്തവണ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പിണറായി വിജയന്റെ ഭാര്യയുടെ സഹോദരിയുടെ മകനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെ നിയമനം കിട്ടിയത്. നേരത്തെ, മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ് എന്ന് പി കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു.

പിണറായിയുടെ ഭാര്യാസഹോദരിയുടെ മകന്‍

പിണറായിയുടെ ഭാര്യാസഹോദരിയുടെ മകന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പിണറായിയുടെ ഭാര്യാസഹോദരിയുടെ മകന്‍ ടി നവീന് നിയമനം കിട്ടിയത്. സ്റ്റാന്‍ഡിങ് കോണ്‍സലായിട്ടാണ് നവീന്റെ നിയമനം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയായിരുന്നു ഇത്.

ആരോഗ്യമന്ത്രിക്ക് അറിയില്ല

ആരോഗ്യമന്ത്രിക്ക് അറിയില്ല

അതേസമയം, സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണ് എന്ന കാര്യം തനിക്കറിയില്ല എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രതികരിച്ചത്. ആരോഗ്യമന്ത്രിയുടെ കീഴിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.

യോഗ്യത ഇല്ലാതെയല്ല

യോഗ്യത ഇല്ലാതെയല്ല

ഹൈക്കോടതിയില്‍ തനിക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട് എന്നാണ് ടി നവീന്‍ പ്രതികരിച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്തേക്ക് താന്‍ അപേക്ഷ നല്‍കുകയായിരുന്നു. യോഗ്യതയുള്ളത് കൊണ്ടാണ് തന്നെ നിയമിച്ചത്.

മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല

മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല

ബന്ധുക്കളെ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുന്ന കാര്യത്തില്‍ ഇതിനോടകം തന്നെ എല്‍ ഡി എഫ് സര്‍ക്കാരില്‍ പലരും വിവാദത്തിലായിക്കഴിഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല എന്ന കുറ്റപ്പെടുത്തലുമായി ബി ജെ പി രംഗത്തെത്തിക്കഴിഞ്ഞു.

സുധീര്‍ നമ്പ്യാരുടെ നിയമനം

സുധീര്‍ നമ്പ്യാരുടെ നിയമനം

സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രി ഇ പി ജയരാജന്റെ മരുമകനും മുന്‍ മന്ത്രിയും എം പിയുമായ പി കെ ശ്രീമതിയുടെ മകനുമാണ് സുധീര്‍ നമ്പ്യാര്‍. നിയമനം വിവാദമായതിന് പിന്നാലെ സര്‍ക്കാരിന് ഈ തീരുമാനം പിന്‍വലിക്കേണ്ടി വന്നിരുന്നു.

പത്ത് വര്‍ഷം മുമ്പത്തെ വിവാദം

പത്ത് വര്‍ഷം മുമ്പത്തെ വിവാദം

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്സണല്‍ സ്റ്റാഫിലെടുത്ത പി കെ ശ്രീമതിക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താന്‍ മരുമകളെ നിയമിച്ചത് എന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+