കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങളില്‍ പിണറായിയുടെ മറുപടി; ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു

Google Oneindia Malayalam News

പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശരിയായ കാര്യങ്ങള്‍ നാടിന് മുന്നില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട് അവരാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലര്‍ കരുതുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസത്തെ മാത്രം വാര്‍ത്ത കണ്ട് ജനം മാറചിന്തിക്കില്ലെന്ന് മനസ്സിലാക്കണം. അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍റെ നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് നെറികേടിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

pinarayi-vijayan

മെഡിക്കല്‍ കോളേജിന്‍റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. ഇതിനെതിരേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു നാല് വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

പിണറായിയുടെ മകൾക്കും മകനുമെതിരെ ബിജെപി, വീണയെ ചോദ്യം ചെയ്യണം, പങ്ക് പോയത് പിണറായിക്കെന്ന് സുരേന്ദ്രൻപിണറായിയുടെ മകൾക്കും മകനുമെതിരെ ബിജെപി, വീണയെ ചോദ്യം ചെയ്യണം, പങ്ക് പോയത് പിണറായിക്കെന്ന് സുരേന്ദ്രൻ

English summary
pinarayi vijayans's response to allegations related to Life Mission project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X