കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്‌ട്രോയെ അനുസ്മരിച്ച് പിണറായി വിജയന്‍; മരിച്ച മാവോയിസ്റ്റുകളെ മറന്നുകൊണ്ടുള്ളതെന്ന് ബല്‍റാം

നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ഫിദല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലമില്ലെന്ന് വിടി ബല്‍റാം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്തെവിടെയുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പ്പിന്റെയും പ്രചോദനകേന്ദ്രമായിരുന്നു ഫിദല്‍ കാസ്‌ട്രോ എന്ന് പിണറായി വിജയന്‍. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

സോഷ്യലിസ്റ്റ് ഭരണമാതൃകയായി കാസ്‌ട്രോയുടെ കാലത്തെ ക്യൂബയെ ലോകം അനുസ്മരിക്കും. മരണമില്ലാത്ത ഓര്‍മ്മയായി മാറുന്ന ഫിഡല്‍ കാസ്‌ട്രോക്ക് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കുന്നതായും പിണറായി അറിയിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan

അതേസമയം നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ഇടതുപക്ഷ നേതാക്കള്‍ ക്യൂബയില്‍ മരിച്ച ഫിദല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലമില്ലെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബല്‍റാം തന്റെ നിലപാട് അറിയിച്ചത്.

രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നതെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എം.എല്‍.എ ആയിരിക്കുമ്പോഴും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തേക്കുറിച്ചുമുള്ള വിയോജിപ്പ് താന്‍ പരസ്യമായി നിയമസഭക്കുള്ളില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

English summary
Pinarayi Vijayan's statement about Fidel Castro's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X