'പുക' ആകുമ്പോള്‍ സമരപന്തലില്‍ പോകും; അല്ലാതെ ഗ്രനേഡ് പോകില്ല... ചിലതൊക്കെ തോന്നലും...!
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിലേക്ക് പോയത് 'പുക' മാത്രം. അല്ലാതെ ഗ്രനേഡ് സമര പന്തലിലേക്ക് എറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രനേഡ് എറിഞ്ഞപ്പോള്‍ പുക പടര്‍ന്നതാവാമെന്നും പിണറായി പറഞ്ഞു.
ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹര്‍ത്താലിനെതിരെ ബില്ല് കൊണ്ടുവന്നവരാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാശ്രയ കോളേജ് സീറ്റുകള്‍ വര്‍ധിച്ചു, മെറിറ്റ് ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ നയം വിദ്യാര്‍ഥികളുടെ ഭാവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പിന്നെത്തിനാണ് ഈ സമരമെന്നും പിണറായി പരിഹസിച്ചു.

ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി പ്രതിഷേധത്തിന് വന്നതെന്ന പ്രസ്താവന തന്റെ തോന്നലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒരു കാലത്തും മാധ്യമങ്ങളെ അപമാനിച്ചിട്ടില്ല. വാടക പ്രതിഷേധക്കാര്‍ എന്ന് താന്‍ പരാമര്‍ശിച്ചത് തന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്നാണ്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പ് ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇക്കാര്യങ്ങള്‍ അറിയാവുന്നതു കൊണ്ടാണ് അങ്ങനെ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications