Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു പരിപാടിയില്‍ നിലവിളക്ക് കൊളുത്താം; നിലവിളക്ക് മത ചിഹ്നമല്ലെന്ന് പിണറായി

ദില്ലി: സിപിഎമ്മിലെ നിലവിളക്ക് വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിളക്കിനെ മതചിഹ്നമായി കാണാന്‍ സാധിക്കില്ലെന്നും. പൊതു ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ പരിപാടികള്‍ മതചിഹ്നതിന്റെ ഭാഗമാക്കരുതെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് മത ചിഹ്നമായ നിലവിളക്ക് കൊളുത്തരുതെന്ന് മന്ത്രി ജി സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം ഓഫീസുകളില്‍ ഓണാഘോഷം നടത്തുന്നത് എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

ഓഫീസുകള്‍ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നാണ് പരഞ്ഞത്. ഓണത്തിന് ഒഴിവ് ദിവസങ്ങള്‍ ധാരാളമുണ്ട്. ഓഫീസ് സമയത്ത് വട്ടമിട്ട് പൂക്കളമൊരുക്കരുതെന്നാണ് പറഞ്ഞത്. ആഘോഷങ്ങള്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ല. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചതാണെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+