കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പരിഭ്രാന്തരാവേണ്ടെന്ന് പിണറായി
നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തത നല്‍കിയിട്ടില്ല. ഈ അവസ്ഥ എങ്ങിനെ നേരിടണമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ വിശദമാ
തിരുവനന്തപുരം: കേന്ദ്രം നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ വിശ്വസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് പ്രഖ്യാപനം ഉണ്ടായതെന്നും പിണറായി പറഞ്ഞു. നോട്ട പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തത നല്‍കിയിട്ടില്ല. ഈ അവസ്ഥ എങ്ങിനെ നേരിടണമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ വിശദമായ ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ലോട്ടറിയുടെ നറുക്കെടുപ്പുകള്‍ രണ്ടുദിവസത്തേക്ക് മാറ്റിവെച്ചു. കെഎസ്എഫ്ഇ ചിട്ടികളുടെ ലേലവും മാറ്റിവെച്ചതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ട്രഷറിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം വിശദമാക്കി. ബാങ്കുകളില്ലാത്തതാണ് ട്രഷറികളുടെ മുടക്കത്തിന് കാരണം. കെഎസ്എഫ്ഇ ശാഖകള്‍ തുറന്നാലും പണം സ്വീകരിക്കില്ല. സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.
കറന്‍സിയുടെ ചുമതല കേന്ദ്രസര്‍ക്കാരിനായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് തത്കാലം ഇതിലൊന്നും ചെയ്യാനില്ല. എല്ലാ സാമ്പത്തിക ഇടപാടുകളും സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളില്‍ ഇനി അറിയിപ്പുണ്ടാകുന്നത് വരെ 500, 1000 നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണിയിലും മരുന്നുകടകളിലും നോട്ടുകള്‍ സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു. നികുതി പോലെയുളള കാര്യങ്ങള്‍ക്ക് 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന് വില്ലേജ് ഓഫിസര്‍മാര്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.












Click it and Unblock the Notifications