സിപിഎമ്മിന്‍റെ ഒടുക്കത്തിന്‍റെ തുടങ്ങി; പാര്‍ട്ടി നശിച്ചാലും പിണറായിക്ക് തുടര്‍ഭരണം വേണം; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുത്തുവോയെന്ന മുഖ്യമന്ത്രി പിണറായി വിജന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രി മുസ്ലിം വിരോധം പ്രചരിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഈ അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്ന വില ചെറുതായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുന്നു എന്ന് വിളിച്ചു കൂവി മുസ്ലിം പേടി വിതച്ചത് സംഘികളായിരുന്നു. യുഡിഎഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്ലിം ഭീതി പരത്തിയത് സഖാവ് കൊടിയേരിയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി
മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിര്‍ത്തണം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി -
താങ്കള്‍ മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം.
അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ല. താങ്കളുടെ പാര്‍ട്ടിയും വലിയ വില കൊടുക്കേണ്ടിവരും. മുഖ്യമന്ത്രി പദമാണ് താങ്കള്‍ക്ക് വലുതെന്നറിയാം.

മുസ്ലിം ഭീതി
തീ കൊളളി കൊണ്ടുള്ള ഈ തല ചൊറിച്ചില്‍ സി പി എമ്മിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുന്നു എന്ന് വിളിച്ചു കൂവി മുസ്ലിം പേടി വിതച്ചത് സംഘികളായിരുന്നു. യു ഡി എഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്ലിം ഭീതി പരത്തിയത് സഖാവ് കൊടിയേരിയും ഇപ്പോള്‍ ‘മുസ്ലിം' ലീഗ് യു.ഡി.എഫിനെ നയിക്കുന്നു എന്ന മുസ്ലിം ഭീതി ഉയര്‍ത്തുന്നത് പിണറായിയും.

മതേതര കേരളം
എ. വിജയരാഘവനും കാനം രാജേന്ദ്രനും മുന്നണിയെ നയിക്കാം - അവര്‍ ഹിന്ദുക്കളാണ്. ഹസനും കുഞ്ഞാലികുട്ടിക്കും അത് പാടില്ല അവര്‍ മുസ്ലിംകളാണ്...! ഇത് തന്നെയല്ലെ സഖാവേ വര്‍ഗീയത...?
സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലെന്ത് എന്ന് ചോദിക്കാതിരിക്കാന്‍ മതേതര കേരളം ജാഗ്രത പുലര്‍ത്തുന്നു.

പിണറായിക്ക് അധികാരക്കൊതി
അപ്പോഴും വിതക്കപ്പെട്ട മുസ്ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സി പി എം.പിണറായിക്ക് അധികാരക്കൊതി തീര്‍ന്നിട്ടില്ല... കേരളം നശിച്ചാലെന്ത്? പാര്‍ട്ടി തകര്‍ന്നാലെന്ത്?
കിട്ടണം മുഖ്യമന്തിക്ക് ഒരു ഊഴം കൂടി- ഹമീദ് വാണിയമ്പലം തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി നേടിയത്
അതേസമയം തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേടിയത് മികച്ച വിജയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2015ലെ 41ൽ നിന്നും 2020ലെ 65 മികച്ച വിജയം തന്നെ. ഒരു കേർപറേഷൻ ഡിവിഷനും ഒരു ബ്ലോക്ക് ഡിവിഷനും 14 മുൻസിപ്പൽ ഡിവിഷനുകളും 49 ഗ്രാമ പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 65 വാർഡിലെ വിജയം പാർട്ടി ഉയർത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച മികച്ച അംഗീകാരം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരിച്ചുപിടിച്ചു
വെറും 9 വർഷം കൊണ്ട് നേടിയെടുക്കാവുന്നതിനുമപ്പുറം തിളക്കമാർന്ന വിജയം നേടുന്നത് സി.പി.എം മീഡിയകളെ വരെ വിലക്കെടുത്ത് വെൽഫെയർ പാർട്ടിക്കെതിരെ നടത്തിയ വർഗീയ പ്രചരണങ്ങളെയും വിദ്വേഷ പ്രവർത്തനങ്ങളെയും മറികടന്നാണെന്നത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് നടത്തിയ സ്ഥലങ്ങളിൽ യു.ഡി.എഫിന് മികച്ച വിജയം നേടാനുമായി. നേരത്തെ എൽ.ഡി.എഫ് - വെൽഫെയർ സഖ്യത്തിലുണ്ടായിരുന്ന പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും യു.ഡി.എഫും വെൽഫെയർ പാർട്ടിയും ചേർന്ന് തിരിച്ചുപിടിക്കുകയും ചെയ്തു.

സംഘ്പരിവാര്‍ അനുകൂലം
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം മുൻ നിർത്തി ഫാഷിസത്തിനെതിരായി നാമെടുത്ത നിലപാട് കേരള ജനത അംഗീകരിക്കുകയും 20ൽ 19 സീറ്റും യു.ഡി.എഫ് നേടിയെടുക്കുകയും ചെയ്തു. എൽ.ഡി.എഫിനേറ്റ കനത്ത പരാജയം വെൽഫയർ പാർട്ടിയോടുളള വിരോധത്തിനും വിദ്വേഷ പ്രചാരണത്തിനും കാരണമായി. ഇതിനിടെ ഗവൺമെന്റിനെതിരെ പുറത്തുവന്ന അഴിമതി ആരോപണങ്ങളും സംഘ്പരിവാര്‍ അനുകൂല പോലീസ് നയവും മൂടിവെക്കുന്നതിനായി സാമ്രാജ്യത്വശക്തികളും ഫാഷിസ്റ്റുകളും രൂപപ്പെടുത്തിയെടുത്ത മുസ്‌ലിം പേടി തന്നെ ഉപയോഗപ്പെടുത്തി സി.പി.എം കടുത്ത സാമുദായിക ധ്രുവീകരണത്തിന് കാരണമാകുന്ന വർഗീയ പ്രചരണം ആരംഭിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

മലബാറിൽ
ഒപ്പം മലബാറിൽ വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിന്റെ പേരിൽ ലീഗിനെ തകർക്കാനും മുസ്‍ലിം വോട്ടുകൾ സ്വന്തമാക്കാനും എൽ.ഡി.എഫ് മുസ്‍ലിം സംഘടനകൾക്കിടയിൽ കുത്തിത്തിരിപ്പ് ശ്രമവും നടത്തി. ബഹുമാന്യരായ മതനേതാക്കൾ രാഷ്ട്രീയ കാര്യങ്ങളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കി കൊണ്ട് പക്വമായ നിലപാട് സ്വീകരിച്ചു. മുസ്‍ലിംലീഗാകട്ടെ കൂടുതൽ ശക്തിയോടെ സീറ്റ് വർധിപ്പിച്ച് കരുത്തുകാട്ടി. മലബാറിൽ ഒരു ഇളക്കവും സൃഷ്ടിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. സി.പി.എമ്മിന്റെ ഇത്തരം കുതന്ത്രങ്ങളും മറികടന്നാണ് വെൽഫെയർ പാർട്ടിയുടെ വിജയമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications