കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര കള്ളക്കടത്തിന് കൂട്ടുനിന്ന പിണറായി രാജിവെക്കണം: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

അഞ്ചൽ: അന്താരാഷ്ട്ര ഡോളർ കള്ളക്കടത്തിന് കൂട്ടുനിൽക്കുകയും സഹായം നൽകുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം വിട്ടൊഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡോളർ കള്ളക്കടത്തിൽ മുഖ്യ മന്ത്രിക്കും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും വ്യക്തമായ പങ്കുള്ളതായി കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബിജെപി പറഞ്ഞതെല്ലാം ഇപ്പോൾ ശരിയായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രക്ക് അഞ്ചലിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

k surendran

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ നൽകാൻ കസ്റ്റംസ് സത്യവാങ്മൂലം തയ്യാറാക്കിയത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി തന്നെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതായി അന്വേഷണ ഏജൻസി വെളിപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ബിജെപി വ്യക്തമാക്കിയപ്പോൾ അതിനെ പരിഹസിച്ചവർ ഇപ്പോൾ എന്തുപറയുന്നു എന്നറിയാൻ ആഗ്രഹമുണ്ട്.

സ്വർണ്ണക്കടത്തിലൂടെ നേടിയ അഴിമതി പണം ഡോളർ ആക്കി വിദേശത്തേക്ക് കടത്തുകയാണുണ്ടായത്. പിന്നീടതിന് വീണ്ടും സ്വർണ്ണം വാങ്ങി കടത്തുന്നു. നിയമവാഴ്ചയോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ
രാജി വെച്ച് നിയമവാഴ്ചയെ അംഗീകരിക്കാൻ തയ്യാറാകണമെന്ന് സുരേന്ദ്രൻ പറഞ്ഞു. അധികാരസ്ഥാനത്ത് നിന്ന് മാറി നിയമത്തിന് വഴങ്ങാൻ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയും മന്ത്രിമാരും കള്ളക്കടത്തുകാർക്ക് എന്തിന് ഒത്താശ ചെയ്തു എന്ന് ജനങ്ങളോട് പറയാൻ കഴിയണം.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം
അഴിമതിക്കെതിരെ അന്വേഷണം വരുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്ന നയമാണ് പിണറായിയുടേത്. അന്വേഷണ ഏജൻസികളെ തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. കള്ളക്കടത്തുകാരി എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന് അറിയേണ്ടതുണ്ട്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചിട്ട് ഇതുവരെ റിപ്പോർട്ട് കിട്ടിയില്ല. കള്ളക്കടത്തുകാരും മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് പിണറായി നിയമ വ്യവസ്ഥയ്ക്ക് വിധേയമാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

'ഡോളര്‍ക്കടത്ത് കേസ് ;രാജ്യദ്രോഹ കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി'ഡോളര്‍ക്കടത്ത് കേസ് ;രാജ്യദ്രോഹ കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

കസ്റ്റംസ് സത്യവാങ്മൂലം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍ഡിഎഫ്‌ മാര്‍ച്ച്കസ്റ്റംസ് സത്യവാങ്മൂലം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍ഡിഎഫ്‌ മാര്‍ച്ച്

നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

English summary
Pinarayi, who was involved in international smuggling, should resign: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X