കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ക്രമസമാധാനത്തകർച്ചയില്ല!!! ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ക്രമസമാധാനം തകർന്നിട്ടില്ല. ആരോപണങ്ങൽ രാഷ്ട്രീയ പ്രേരിതം മാത്രം

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ലെന്നു മുഖ്യമന്ത്രി പിണറായി വി‍ജയൻ. ഗവർണർ പി സദാശിവത്തിനയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.കേരളത്തിലെ ക്രമസമാധന മേഖല തകർച്ചയിലാണെന്നു കാട്ടി മഹാരാഷ്ട്ര ബിജെപി എംപി ഗവർണർക്ക് കത്തയച്ചിരുന്നു.

pinarayi

ഇതിന്റെ മറുപടിയായിട്ടാണ് പിണറായി ഗവർണർക്ക് കത്ത് നൽകിയത്. കേരത്തിലെ ക്രമസമാധാന രംഗം തൃപ്തികരമാണെന്നും അരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി കത്തിൽ പറയുന്നു.

കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല

കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല

കേരളത്തിൽ ക്രമസമാധാനം തകർന്നിട്ടില്ല.സമാധാനം കത്തു സൂക്ഷിക്കുന്ന നടപടിയുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജില്ലയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതാത് ജില്ല ഭരണകൂടങ്ങൾ സമാധാന നടപടികൾ വിളിച്ചു ചേർക്കുകയും ജില്ലയിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്യും.

മഹാരാഷ്ട്ര എംപിയുടെ കത്ത്

മഹാരാഷ്ട്ര എംപിയുടെ കത്ത്

കേരളത്തിലെ സിപിഎം അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തെ ക്രമസമാധാന മേഖല പാടെ തകർന്നുവെന്നു ആരോപിച്ചു മഹാരാഷ്ട്ര എംപി പൂനം മഹാജൻ കേരള ഗവർണർ പി സദാശിവത്തിന് കത്തു നൽകിയിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 19 ആർഎസ്എസ് ബിജെപി, എബിബിപി പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും കുറ്റക്കാർക്കെതിരെ കാര്യമായ നടപടികളെന്നും സ്വീകരിച്ചിട്ടില്ലെന്നും പൂനം കത്തിൽ ആരോപിക്കുന്നുണ്ട്.

സർക്കാരിനെതിരെ ഒ. രാജഗോപാൽ

സർക്കാരിനെതിരെ ഒ. രാജഗോപാൽ

സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാലും ഗവർണർക്ക് കത്ത് നൽകിയിരുന്നു. മെയ് 13 ആണ് ബിജെപി എംഎൽഎ ഗവർണർക്ക് കത്ത് നൽകിയത്. കത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്ത് 14 സഘ്പരിവാർ പ്രവർത്തകർ കൊല്ലപ്പെട്ടു എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

കത്തുകളിൽ വൈരുദ്ധ്യം

കത്തുകളിൽ വൈരുദ്ധ്യം

ഒ.രാജഗോപാലിന്റയും പൂനം മഹാജന്റെയും കത്തുകളിൽ വൈരുദ്ധ്യം നിറഞ്ഞതും സത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ വാദം.

പൂനം മഹാജന്റെ കത്ത് രാഷ്ട്രീയ പ്രേരിതം

പൂനം മഹാജന്റെ കത്ത് രാഷ്ട്രീയ പ്രേരിതം

മഹാരാഷ്ട്ര എംപി പൂനം മഹാജന്റെ കത്ത് രാഷ്ട്രീയ പ്രേരിതം മാത്രമാണ്. 2016 ലെ നവംബറിൽ ഇന്ത്യ ടുഡെ നടത്തിയ സർവേയിൽ കേരളം ഒന്നാം സ്ഥാനത്താണ്. അതുകൊണ്ട് പൂനം നൽകിയ കത്ത് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

.കൂടുതൽ വായിക്കാൻ......കൂടുതൽ വായിക്കാൻ.....

ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി പൊട്ടിത്തെറിക്കുന്നു... കാടത്തം...കൂടുതൽ വായിക്കാൻ.....

English summary
bjp mp poonam mahajan wrote letter to kerala governer. kerala loan and order is perfect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X