Get Updates
Get notified of breaking news, exclusive insights, and must-see stories!

'#PinarayiMustResign'; പിണറായിയുടെ രാജി ആവശ്യപ്പെട്ട് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയി ഹാഷ് ടാഗ്

തിരുവനന്തപുരം; യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓൺലൈൻ ആയി ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ടാണ് യുഡിഎഫ് പ്രതിഷേധം. അതിനിടെ പിണറായിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയിരിക്കുകയാണ്. '#PinarayiMustResign'എന്ന ഹാഷ് ടാഗ് ആണ് ട്രെന്റിങ്ങ് ആയത്. 10 കെ ട്വീറ്റുകളാണ് ഹാഷ് ടാഗിന് കീഴിൽ വന്നിരിക്കുന്നത്.

pinarayi-vijayan

Recommended Video

cmsvideo
    ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

    സ്വര്‍ണ്ണക്കടത്ത് കേസ്, സംസ്ഥാന ഐ ടി വകുപ്പിന്റെ സ്പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലെ പാളിച്ചകള്‍, പിഎസ്‌സി വഴിയുള്ള പിൻവാതിൽ നിയമനം, പാലത്താഴി പീഡനക്കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം,കൊവിഡ് പ്രതിസന്ധിയ്ക്കിടയിലെ സർക്കാരിന്റെ കെടുകാര്യസ്ഥത എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകൾ ഓൺലൈൻ പ്രതിഷേധം നടത്തിയത്.. യുഡിഎഫ് നേതാക്കൾ മുതൽ ബൂത്ത് തലത്തിലുള്ള പ്രവർത്തകർ വരെ ജനകീയ അവിശ്വാസ പ്രമേയം ഫേസ്ബുക്കിൽ പങ്കുവെച്ച് പ്രതിഷേധത്തിന്റെ ഭാഗമായി.

    'സ്വന്തം വീഴ്ചകളും തെറ്റുകളും മറയ്ക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ. എല്‌ഡിഎഫ് സർക്കാരിന്റെ കൊള്ളകളും അഴിമതികളും പുറത്തുകൊണ്ടു വരാൻ സിബിഐ അന്വേഷണം തന്നെ വേണം. പിണറായി വിജയൻ അതിന് തടസം നിൽക്കുകയാണ്. സർക്കാരിന്റെ ഭരണനെറികേടുകൾക്കെതിരെയുള്ള ജനകീയ പ്രമേയത്തിലൂടെ നിങ്ങളുടെ ശബ്ദവും ഭരണാധികാരികളിൽ എത്തട്ടെ', പ്രതിഷേധത്തിൽ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+