കേരള വികസനത്തിന് പ്രവാസികളുടെ പങ്ക് വലുത്; പ്രവാസികളോട് കടപ്പാട്, തുടർന്നും സഹകരണം വേണമെന്ന് പിണറായി
തിരുവന്തരപുരം: സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി പ്രവാസികൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്ക് വീട് വെച്ച്കൊടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളുടെ മുഴുവൻ ബാധ്യതയും ഇപ്പോൾ സർക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ചില സംഘടനകൾ ഇതുമായി സഹകരിക്കാൻ സന്നദ്ധത കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാണം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരം ഇനിയും ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ കേരള കൺവെൻഷനും ജീവ കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിർമാർജനമാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ഭൂപരിശ്ക്കരണമാണ് കേരളത്തിന്റെ വികസനത്തിന് വലിയ പങ്ക് വഹിച്ചിട്ടുള്ളത്. മറ്റൊന്ന് പ്രവാസികളുടെ പങ്കാണ്. സാമ്പത്തിക പരാധീനത വരേണ്ട ഘട്ടത്തിൽ കേരളത്തെ താങ്ങി നിർത്തിയത് പ്രവാസികൾ നാട്ടിലേക്കയച്ച പണമാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിൽ വിജയം വരിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികളെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അവരിൽ നിന്നും നൂതന വിദ്യകൾ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളെ കേരള മോഡൽ എന്നാണ് ലോകം വിശേഷിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും ശിശിമരണ മിരക്ക് പിടിച്ചു നിർത്തുന്നതിലും അതിസമ്പന്ന വികസിത രാജ്യങ്ങളെപോലും ആശ്ചര്യപ്പെടുത്തുന്ന നേട്ടങ്ങൾ നമുക്ക് കൈവരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications