കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളരക്ഷ മാര്‍ച്ചിന് ആവേശോജ്ജ്വല തുടക്കം

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് ആലപ്പുഴയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടക്കം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വിഎസ് അധ്യക്ഷത വഹിച്ചു.

Kerala Raksha Yathra

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്നതാണ് മാര്‍ച്ചിന്റെ മുദ്രാവാക്യം. പിണറായി വിജയന്റെ ആവശ്യപ്രകാരം ആണ് വിഎസിനെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചത് എന്നാണ് വിവരം. ടിപി ചന്ദ്രശേഖരന്‍ കേസിലെ വിധി, നമോ വിചാര്‍ മഞ്ചിന്റെ പാര്‍ട്ടി ലയനം എന്നിവയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച വിഎസ് പാര്‍ട്ടിക്കൊപ്പം തന്നെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു പിണറായിയുടെ നീക്കം. അത് ഫലം കാണുകയും ചെയ്തു.

പുന്നപ്ര വയലാര്‍ സമര നായകന്‍ പികെ ചന്ദ്രാനന്ദന്‍ എസ് രാമചന്ദ്രന്‍ പിള്ളക്ക് പതാക കൈമാറി. ഈ പതാക പിണറായിക്ക് കൈമാറിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

ജനുവരി 26 വരെയാണ് മര്‍ച്ച്. 26 ന് കോഴിക്കോട് വച്ചാണ് സമാപനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി ടീച്ചര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ എകെ ബാലന്‍, എംവി ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ തുടങ്ങിയവരാണ് ജാഥ അംഗങ്ങള്‍,

English summary
CPM PB member S Ramachandran Pillai inaugurated Pinarayi Vijayan's Kerala Raksha March at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X