Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്ന് പിണറായി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുളച്ചല്‍ തുറമുഖം വിഴിഞ്ഞം തുറമുഖത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ അറിയിച്ചത്.

ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനായി തിരുവനന്തപുരത്ത് 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിഴിഞ്ഞം തുറമുഖത്തെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

കശുവണ്ടി വ്യവസായം ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലയിലെ കേരളത്തിന്റെ ആവശ്യങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ വിശധമായി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ചൂണ്ടിക്കാട്ടിയിട്ടുള്ള ആശങ്കകളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+