കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ; ഈ പ്രോത്സാഹനമാണ് സർക്കാരിന് ആവശ്യമെന്ന് മുഖ്യമന്ത്രി!

Google Oneindia Malayalam News

തിരുവന്തപുരം: സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാൻ തയ്യാറായ മാതാപിതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന അധ്യാപകരെയും ഇതിനെല്ലാം പിന്തുണ നൽകുന്ന ജനങ്ങളെയും അഭിനന്ദിക്കുന്നുലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12198 വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ 5703 പേരും എയ്ഡഡ് വിദ്യാലയങ്ങളില്‍ 6495 പേരുമാണ് വര്‍ധിച്ചത്. ഇത് ഒന്നാം ക്ലാസിലെ മാത്രം കണക്കാണ്.

pinarayivijayan

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അഞ്ചാം ക്ലാസ്സിൽ 40385 പേരും എട്ടാം ക്ലാസിൽ 30083 പേരും മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടാകുന്നത് ആദ്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

English summary
Chief Minister Pinarayi Vijayan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X