Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ ആ'ശങ്ക' മാറ്റുമെന്ന് പിണറായിയുടെ ഉറപ്പ്

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ജനങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അനാവശ്യങ്ങളായിരുന്നു. എന്നാല്‍ ഇനി കുറച്ച് നാളുകള്‍ക്ക് എല്ലാ ആവശ്യങ്ങളും അത്യാവശ്യങ്ങളായി അവര്‍ തന്നെ പ്രഖ്യാപിക്കും. അതാണ് തിരഞ്ഞെടുപ്പ് കാലം. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ സോഷ്യല്‍ മീഡിയകളുമുണ്ട്.

ഇത്തവണ സ്ത്രീകളുടെ ഒരു സംഘം ആവശ്യപ്പെട്ടിരിക്കുന്നത് പൊതു സമൂഹം ഒന്നടങ്കം അനുഭവിക്കുന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിനാണ്. അതെ ശുചിത്വമാര്‍ന്ന മൂത്രപുരകള്‍. അനുപമ വെങ്കിടേഷ്, കെഎ ബീന, സുജാ സൂസന്‍ ജോര്‍ജും, സുനിതാ ദേവദാസ് എന്നിവരുടെ കൂട്ടായ്മയാണ് ഫേസ്ബുക്കില്‍ അവരുടെ ആവശ്യകതയെ പങ്കുവെച്ചത്.

ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സഖാവ് പിണറായി വിജയനും കാര്യമറിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ ടോയ്‌ലറ്റ് പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്യുന്നത് സഖാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തി എന്ന് പറഞ്ഞായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം... അവസാനം പ്രശ്‌നം തീരുമാനത്തിലും എത്തി.

ആ'ശങ്ക' ഇതായിരുന്നു

ആ'ശങ്ക' ഇതായിരുന്നു


തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നേതാക്കള്‍ക്ക് പല ആശങ്കകള്‍ ഉണ്ടെങ്കിലും സ്ത്രീകളുടെ ആ'ശങ്ക' വേറെയായിരുന്നു. ശുചിത്വമാര്‍ന്ന മൂത്രപുരകള്‍ പൊതു സ്ഥലങ്ങളില്‍ വേണം എന്നായിരുന്നു.

എല്ലാ ആഴ്ചയും കോഴിക്കോട്ടേക്ക് നെമ്മാറയിൽ നിന്ന് ആദ്യം പ്രൈവറ്റ് ബസിലും കണക്ഷനായി കെഎസ്ആ൪ടിസിയിലും യാത്ര ചെയ്തിരുന്ന വ്...

Posted by Anupama Venkitesh onTuesday, March 15, 2016

മൂത്രമൊഴിക്കേണ്ടി വരുമോ എന്ന ആശങ്ക


അനുപമാ വെങ്കിടേഷാണ് തന്റെ യാത്രയിലെ അനുഭവം പങ്കുവെച്ചത്. മൂത്രമൊഴിക്കേണ്ടി വരുമോ എന്ന ഭയത്തില്‍ വെള്ളം കുടിക്കാതിരുന്നിട്ടുണ്ടെന്ന്.

.തെരഞ്ഞെടുപ്പും സ്ത്രീയുമായി എന്ത്ബ ന്ധം ?നമ്മുടെ പൊതുഇടങ്ങള്‍ സ്ത്രീക്ക് വേണ്ടി അല്ലെങ്കില്‍ സ്ത്രീയും കൂടി ഉള്‍...

Posted by KA Beena onTuesday, March 15, 2016

മൂത്രം ഒഴിക്കാന്‍ ഇടം വേണം


നമ്മുടെ പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി അല്ലെങ്കില്‍ സ്ത്രീയും കൂടി ഉള്‍പ്പെടുന്നതാണ് എന്ന മട്ടില്‍ ഉള്‍പ്പെട്ടവയല്ല... അത്‌കൊണ്ടാണ് മൂത്രം ഒഴിക്കാന്‍ ഇടം വേണം എന്നാവശ്യപ്പെടേണ്ടി വരുന്നത് എന്നായിരുന്നു കെഎ ബീനയുടെ അഭിപ്രായം.

കേരളത്തിലെ സ്ത്രീകള്‍ വീടിനു പുറത്തു പോവുമ്പോള്‍ നേിടുന്ന ഏറ്ററ്വും വലിയ ദുരിതം എന്തെന്നു ചോദിച്ചാല്‍ എന്‍െറ ഉത്തരം മ...

Posted by Sunitha Devadas onTuesday, March 15, 2016

ഇതാണ് സ്ത്രീ അനുഭവിക്കുന്ന ദുരിതം


സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം തന്നെ മൂത്രം ഒഴിക്കാന്‍ ഒരു സ്ഥലം ഇല്ല എന്നത് തന്നെയാണ്.

എനിക്കും മൂത്രമൊഴിക്കണം...വീട്ടിലും ഹോട്ടലിലും മാത്രമല്ല, ബസ് സ്റ്റാൻഡിൽ, പാർക്കിൽ, തിരക്കേറിയ നഗരത്തിൽ തുടങ്ങി ഞാൻ സഞ്...

Posted by Manju M Joy onWednesday, March 16, 2016

എനിക്കും മൂത്രമൊഴിക്കണം


മൂത്രമൊഴിക്കാന്‍ എപ്പോള്‍ തോന്നിയാലും സ്വതന്ത്രമായി മൂത്രമൊഴിക്കണം എന്നും ആവശ്യങ്ങളുണ്ട്.

സുഗന്ധപൂരിത മൂത്രപ്പുരകള്‍ വേണം...കേരളത്തില്‍ കക്ഷിഭേദമെനൃെ എല്ലാവരും വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.സ്ത്ര...

Posted by Suja Susan George onTuesday, March 15, 2016

മൂത്രശങ്ക തീര്‍ക്കാന്‍ വൃത്തിയുള്ള ഇടമില്ല

സുഗന്ധപൂരിത മൂത്രപുരകള്‍ സ്ത്രീകള്‍ക്ക് ആവശ്യമാണ്.

പ്രിയപ്പെട്ട ഭാവി കേരള മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് വോട്ടവകാശമുള്ള ഒരു പൌര ഉന്നയിക്കുന്ന മൂത്രസംബന്ധിയായ ഒരു പരാതി...

Posted by Anupama Mohan onTuesday, March 15, 2016

മുഖ്യമന്ത്രി എനിക്കും മൂത്രമൊഴിക്കണം

ആവശ്യം കേരളത്തിലെ ഭാവി കേരള മുഖ്യമന്ത്രിയോടാണ് പറയുന്നത്. പരാതി വേറൊന്നുമല്ല... മൂത്ര സംബന്ധിയായതാണ് പരാതി.

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ / പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നത് സഖാക്കൾ ശ്രദ്ധയിൽ പെടുത്തി...

Posted by Pinarayi Vijayan onWednesday, March 16, 2016

കാണേണ്ടവര്‍ കണ്ടു


പരാതികള്‍ കാണേണ്ടവര്‍ കണ്ടു. സ്ത്രീകളുടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം നല്‍കുമെന്നും അറിയിച്ചത് മറ്റാരുമല്ല, പിണറായി വിജയനാണ്... ഫേസ് പോസ്റ്റ് ഇങ്ങനെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+