കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീ ടാക്‌സിക്ക് പിറകെ പിങ്ക് ഓട്ടോയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷക്കായി എന്തക്കെ ചെയ്യാനാകുമോ..അതെല്ലാം ചെയ്യാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം നഗരം. സ്ത്രീകളുടെ സുരക്ഷിത യത്രക്കായി ഷീ ടാക്‌സി ഒരുക്കിയ തിരുവനന്തപുരത്ത് ഇതാ പിങ്ക് ഓട്ടോകളും തയ്യാര്‍. ഉദ്ഘാടനത്തിന് അധികം ആഡംബരം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും സാധാരണ സ്ത്രീകള്‍ക്ക് ഏറെ സഹായകരമാകുന്നതാകും പിങ്ക് ഓട്ടോ.

ഷീ ടാക്‌സികളെ പോലെ പെണ്‍ സൗഹൃദ വാഹനങ്ങളാണ് പിങ്ക് ഓട്ടോകള്‍. സിറ്റി പോലീസ് ആണ് ഈ സംരഭത്തിന് പിറകില്‍ . സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ പിങ്ക് ഓട്ടോ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

സ്ത്രീകളും പുരുഷന്‍മാരും അടക്കം എല്ലാവരും ഓട്ടോകളില്‍ യാത്ര ചെയ്യുന്നവരാണ്. എന്നാല്‍ പിങ്ക് ഓട്ടോയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയിരിക്കും പരിഗണന കിട്ടുക. 100 ലേക്കോ വനിത ഹെല്‍പ് ഡസ്‌ക് നമ്പര്‍ ആയ 1091 ലേക്കോ ഒന്ന് ഡയല്‍ ചെയ്താല്‍ മതി. തൊട്ടടുത്തുള്ള പിങ്ക് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് നിങ്ങളുടെ അടുത്തേക്ക് വണ്ടി എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത് തരും.

പിങ്ക് ഓട്ടോ ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മാരുടേയും വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലും വനിത ഹെല്‍പ് ഡസ്‌കിലും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പിങ്ക് ഓട്ടോയുടെ സേവനം ലഭ്യമാക്കാന്‍ പോലീസ് വയര്‍ലെസ് സംവിധാനവും ഉപോഗിക്കും.

വിമണ്‍ ഫ്രണ്ട്‌ലി ഓട്ടോ എന്ന സ്റ്റിക്കര്‍ പതിച്ചതായിരിക്കും എല്ല പിങ്ക് ഓട്ടോയും. ഡ്രൈവര്‍മാര്‍ അവരുടെ പ്രത്യേക ഐഡന്റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. ചെറിയ ദൂരങ്ങളാണെങ്കിലും ഓട്ടം പോയേ പറ്റൂ. പിന്നെ വണ്ടിയില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കാന്‍ പാടില്ല. വണ്ടിില്‍ എപ്പോഴും ഒരു പരാതി പുസ്തകം സൂക്ഷിക്കുകയും വേണം.

ഷീ ടാക്‌സി

ഷീ ടാക്‌സി

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കാനാണ് ഷീ ടാക്‌സി എന്ന പദ്ധതി തിരുവനന്തപുരത്ത് തുടങ്ങിയത്. ഈ പദ്ധതിയില്‍ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ എന്നൊരു സാധ്യത കൂട ഉണ്ട്.

പിങ്ക് ഓട്ടോ

പിങ്ക് ഓട്ടോ

കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനമാണല്ലോ ഓട്ടോ റിക്ഷ. അപ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രക്ക് ഏര്‍പ്പെടുത്തേണ്ടത് ഓട്ടോ റിക്ഷകളാണ് എന്ന തിരിച്ചറിവാണ് സിറ്റി പോലീസിനെ പിങ്ക് ഓട്ടോ തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

ഉദ്ഘാടനം.

ഉദ്ഘാടനം.

സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ പിങ്ക് ഓട്ടോ പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര

നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര

ഇനിമുതല്‍ ഓട്ടോക്കാരുടെ കമന്റടി പേടിച്ച് ഓട്ടോ വിളിക്കാന്‍ മടിക്കണ്ട. പിങ്ക് ഓട്ടോ നിങ്ങള്‍ക്കൊപ്പമുണ്ട്.

 പെണ്‍ സൗഹൃദ ഓട്ടോകള്‍

പെണ്‍ സൗഹൃദ ഓട്ടോകള്‍

പെണ്‍ സൗഹൃദ ഓട്ടോറിക്ഷ(വിമണ്‍ ഫ്രണ്ട്‌ലി ഓട്ടോ) എന്ന സ്റ്റിക്കറിലൂടെ പിങ്ക് ഓട്ടോ എളുപ്പത്തില്‍ തിരിച്ചറിയാം.


English summary
Pink Auto, women friendly, auto, city police, city police commissioner, P Vijayan, Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X