കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിങ്ക് പൊലീസിന്റെ അപമാനം; കുട്ടിക്ക് 1.5 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പിങ്ക് പൊലീസ് പൊതുമധ്യത്തില്‍ വെച്ച് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഒന്നര ലക്ഷം രൂപ സർക്കാർ കുട്ടിക്ക് നല്‍കുന്നതിന് പുറമെ 25000 രൂപ കോടതിച്ചെലവായി കെട്ടിവെയ്ക്കുകുയം വേണം. കുട്ടിയേയും അച്ഛനേയും പൊതുമധ്യത്തില്‍ വെച്ച് അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി.

സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇത്തരമൊരു നിലപാട് സ്വീകരിച്ച സർക്കാറിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് ഇന്നത്തെ കോടതി വിധിയെ കാണുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സർക്കാർ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.

pinkpolice

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പ്രത്യേക പരിശീലനം നല്‍കാനും, ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്താനും. ജില്ലാ പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തനിക്കും മകള്‍ക്കും നീതി കിട്ടിയെന്നായിരുന്നു കോടതി വിധി വന്നതിന് പിന്നാലെ കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പ്രതികരിച്ചത്. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സര്‍ക്കാര്‍ നിലപാടാണ്. നഷ്ടപരിഹാരത്തുകയ്ക്കല്ല നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'കൂടുതൽ പണം കിട്ടിയാൽ അവർ അമ്പലവും വിൽക്കില്ലേ, ഗുരുവായൂരപ്പനെ ദേവസ്വം ബോർഡ് ട്രോളാൻ ഇട്ടുകൊടുത്തു''കൂടുതൽ പണം കിട്ടിയാൽ അവർ അമ്പലവും വിൽക്കില്ലേ, ഗുരുവായൂരപ്പനെ ദേവസ്വം ബോർഡ് ട്രോളാൻ ഇട്ടുകൊടുത്തു'

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

English summary
Pink police insult; Government should pay Rs 1.5 lakh compensation to child: High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X