കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ വേദിയില്‍ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് പിണറായി വിജയന്‍; പ്രളയത്തെ നേരിട്ടത് ഒറ്റക്കെട്ടായി

Google Oneindia Malayalam News

ജനീവ: പ്രളയസമയത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളുലുടെ സേവനം നിസ്തുലമായിരുന്നു, അവര്‍ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്</strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെയാണ് കേരളം നേരിട്ടത്. സാമൂഹി, സാമ്പതിത് വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് ഇറങ്ങി. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായിരുന്നു പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു.

pinarayi

<strong> വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം</strong> വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം

90 വര്‍ഷത്തിനിടെ ഇത്രശക്തമായ പ്രകൃതി ദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഓഗസ്റ്റിലുണ്ടായ പ്രളയം സംസ്ഥാന സര്‍ക്കാറിനും പൊതുസമൂഹത്തിനും വലിയ വെല്ലുവളി സൃഷ്ടിച്ചു. കേരളത്തെ രൂക്ഷമായി ബാധിച്ച പ്രളയത്തില്‍ 453 വിലയേറിയ ജീവനുകളാണ് നഷ്ടപ്പെട്ടത്.

<strong> മോദി പത്രസമ്മേളനം നടത്താതിരുന്നത് നന്നായി; 'മേഘ' തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്</strong> മോദി പത്രസമ്മേളനം നടത്താതിരുന്നത് നന്നായി; 'മേഘ' തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

സാമൂഹ്യ പിന്തുണയോടെ ഫലപ്രദമായി തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ജനങ്ങളുടേയും വിവിധ ഏജന്‍സികളുടേയും സഹായം വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്രപദ്ധതി സംസ്ഥാനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong> രാഷ്ട്രീയ നേട്ടത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്കെങ്ങനെ മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയും</strong> രാഷ്ട്രീയ നേട്ടത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്കെങ്ങനെ മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയും

നവകേര നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങല്‍ ശക്തിപ്പെടുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാളാണ് പിണറായി വിജയന്‍.

English summary
pinrayi vijayan praises fisherman during his speech in un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X